
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ജികെയർ മൊബൈൽസ് തങ്ങളുടെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ (ഗേറ്റ് നമ്പർ 7) ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സിഇഒ ശ്രീ. നിതിൽ, സിഒഒ ശ്രീ. ഹരീഷ്, ജനറൽ മാനേജർ ശ്രീ. അജിത് കുമാർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീ. നദീം പാഷ, ഏരിയ മാനേജർ ശ്രീ. ബഷീർ പരപ്പിൽ, ഫിനാൻസ് മാനേജർ ശ്രീ. അനിൽ കുമാർ, സ്റ്റോർ ഇൻ ചാർജ് ശ്രീ അറാഫത്ത് കൂടാതെ മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.
പുതിയ സ്റ്റോറിൽ ആപ്പിൾ, സാംസങ്, ഷവോമി, ഓപ്പോ, വിവോ, ഹോണർ, റിയൽമി ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, മൊബൈൽ ആക്സസറികൾ, ഗാഡ്ജറ്റുകൾ, പ്രൊഫഷണൽ മൊബൈൽ സർവീസ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.
സ്റ്റോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ലോഞ്ച് ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത മോഡലുകൾക്ക് സൗജന്യ മൊബൈൽ സർവീസും പരിമിത കാലത്തേക്ക് ലഭ്യമാകും.
ജികെയർ മൊബൈൽസിനെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ പെട്ടെന്ന് കൂടുതൽ ജികെയർ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ഉപഭോക്താക്കളെയും ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിലെ പുതിയ ജികെയർ മൊബൈൽസ് സ്റ്റോർ സന്ദർശിച്ച് ഉദ്ഘാടന ഓഫറുകളും സൗജന്യ സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഗ്രാൻഡ് മാള്‍ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.











