07:06am 13 November 2026
NEWS
ഖത്തറിൽ മാർച്ചിൽ ഇന്ധനവില വർദ്ധിക്കും; പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
28/02/2026  10:14 PM IST
nila
ഖത്തറിൽ മാർച്ചിൽ ഇന്ധനവില വർദ്ധിക്കും; പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

 

ദോഹ:ഖത്തർ എനർജി (QatarEnergy) 2026 മാർച്ച് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ, പ്രീമിയം ഗ്രേഡ് പെട്രോൾ എന്നിവയുടെ വിലയിൽ വർദ്ധനവുണ്ടാകും.
ഡീസൽ (Diesel) 2.05
സൂപ്പർ പെട്രോൾ (95 Octane) 1.90
പ്രീമിയം പെട്രോൾ (91 Octane) 1.85എന്നിങ്ങനെയാണ് പുതുക്കിയ ഇന്ധനവില.
മേഖലയിലെ നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് ഇന്ധനവിലയിൽ ഈ മാറ്റം വരുന്നത്. മാർച്ച് 1 മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img