NEWS
ഖത്തറിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടും
31/05/2026 06:03 PM IST
NILA

ദോഹ:ജൂൺമാസത്തേ പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ലിറ്റർ പെട്രോളിന് വില വർദ്ധിച്ചപ്പോൾ സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല.
പുതുക്കിയ നിരക്കനുസരിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂൺ മാസത്തിൽ ലിറ്ററിന് 2 റിയാലായിരിക്കും വില. മേയ് മാസം ഇത് 1.90 റിയാലായിരുന്നു (10 ദിർഹത്തിന്റെ വർദ്ധനവ്).
അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പർ പെട്രോളിന്റെ വില. ഡീസൽ വിലയും മാറ്റമില്ലാതെ ലിറ്ററിന് 2.05 റിയാലായി തന്നെ തുടരുമെന്ന് ഖത്തർ എനർജി വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











