സമയപരിധി അടുത്തിട്ടും പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ പ്രധാന മുന്നണികളെല്ലാം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വട്ടം കറങ്ങുകയാണ്. എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ ഒറ്റ ജില്ല പോലും നിലവിൽ മുന്നണികൾക്കില്ല.
ചില ജില്ലകളിൽ ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെങ്കിലും മറ്റിടങ്ങളിൽ തർക്കങ്ങൾ പരിഹരിക്കാനായി ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണ്. ഒരു ഡിവിഷനിൽ ഒന്നിലധികം സ്ഥാനാർത്ഥി മോഹികൾ രംഗത്തുള്ളതും, ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണയിലെ അനിശ്ചിതത്വവുമാണ് മുന്നണികളുടെ പ്രതിസന്ധിക്ക് പ്രധാന കാരണം.
മുന്നണികളിലെ പ്രധാന പ്രശ്നങ്ങൾ:
യു.ഡി.എഫ്: പല ജില്ലകളിലും കോൺഗ്രസിനുള്ളിലെ ചേരിപ്പോര് തിരിച്ചടിയാകുന്നു. യുവജന വിഭാഗം നേതാക്കളുടെ സ്ഥാനാർത്ഥി മോഹവും വെല്ലുവിളിയാണ്.
എൻ.ഡി.എ: ബി.ഡി.ജെ.പിയും ബി.ജെ.പിയും തമ്മിലുള്ള സീറ്റ് തർക്കമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിന് തടസം സൃഷ്ടിക്കുന്നത്.
എൽ.ഡി.എഫ്: ചിലയിടങ്ങളിൽ സി.പി.എം.-സി.പി.ഐ. തർക്കമാണ് പ്രതിസന്ധിക്ക് കാരണം.
പ്രധാന ജില്ലകളിലെ സാഹചര്യം:ജില്ല മുന്നണി നിലവിലെ അവസ്ഥ / തർക്കം
പത്തനംതിട്ട യു.ഡി.എഫ് ഒരു ഡിവിഷനിൽ പോലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എൻ.ഡി.എ കോഴഞ്ചേരി ഡിവിഷനിൽ ബി.ഡി.ജെ.എസ്. തർക്കം (പരിഹാരമായതായി സൂചന).
എറണാകുളം യു.ഡി.എഫ് കീഴ്മാട് ഡിവിഷനിൽ തർക്കം തുടരുന്നു.
എൻ.ഡി.എ നാല് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടതുണ്ട്.
കോട്ടയം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒന്നുമായിട്ടില്ല. ചാണ്ടി ഉമ്മന്റെ പ്രഖ്യാപനങ്ങൾ കോൺഗ്രസിൽ പടയ്ക്ക് കാരണമായി. മുസ്ലിംലീഗ്, കേരള കോൺഗ്രസ് എന്നിവരുടെ ഡിമാന്റുകളും നിലനിൽക്കുന്നു.
ആലപ്പുഴ യു.ഡി.എഫ് ഒമ്പത് ഡിവിഷനുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, ബാക്കി സീറ്റുകളിൽ ചർച്ച തുടരുന്നു.
എൻ.ഡി.എ തെക്കൻ മേഖലയിലെ ചില ഡിവിഷനുകളിൽ ബി.ജെ.പി.-ബി.ഡി.ജെ.എസ്. ധാരണയിലെത്താത്തതാണ് തടസം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.











