07:33am 25 May 2026
NEWS
ഇനി ഞാൻ ജീവിക്കുന്നത് മൂന്ന് കാര്യങ്ങൾക്കുവേണ്ടി; ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകൾ
24/05/2026  08:56 AM IST
അഡ്വ.സുരേഷ് വണ്ടന്നൂർ
ഇനി ഞാൻ ജീവിക്കുന്നത് മൂന്ന് കാര്യങ്ങൾക്കുവേണ്ടി; ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകൾ
HIGHLIGHTS

സിവിൽ സർവീസിലെ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ, കർമ്മപഥത്തിൽ  തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഈ അഭിമുഖത്തിൽ നമ്മോടു സംസാരിക്കുന്നത്. ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയെയും എഴുത്തിനെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, വിരമിക്കൽ ജീവിതത്തെ കേവലം വിശ്രമമായല്ല, മറിച്ച് സമൂഹത്തിന് ഗുണകരമാകുന്ന പുതിയ സംരംഭങ്ങൾക്കുള്ള അവസരമായാണ് കാണുന്നത്. കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചും സിവിൽ സർവീസിലെ ആധുനികവൽക്കരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വായനക്കാർക്ക് പുതിയ ചിന്തകൾ പകർന്നുനൽകും.

അഭിമുഖത്തിന്റെ രണ്ടാം ഭാഗം-

7. സിവിൽ സർവീസിലെ ജോലി സമ്മർദ്ദങ്ങൾക്കിടയിലും വായനയ്ക്കും എഴുത്തിനുമായി എങ്ങനെയാണ് സമയം കണ്ടെത്തിയിരുന്നത്?


എഴുത്ത് ഞാൻ പ്രധാനമായും കാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചെയ്തിരുന്നത്. ഇപ്പോൾ പോലും കഞ്ചാവ് നിയമവിധേയമാക്കൽ പോലുള്ള വിഷയങ്ങളെക്കുറിച്ച് എഴുതാനുള്ള ആലോചനയുണ്ട്. ചില ആശയങ്ങൾ മനസ്സിൽ വരുമ്പോൾ എഴുതാറുണ്ട്. എന്നാൽ സാഹിത്യം എന്റെ ശക്തിയാണെന്ന് ഞാൻ പറയില്ല. ടെക്‌നിക്കൽ ഡോക്യുമെന്റുകൾക്കും ഭരണപരമായ കുറിപ്പുകൾക്കുമപ്പുറം, സീരിയസായി സാഹിത്യരചന നടത്തിയിട്ടില്ല.
എന്നാൽ വായന എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എനിക്ക് നല്ലൊരു ലൈബ്രറി ഉണ്ട്. വായിക്കുമ്പോഴാണ് പല ആശയങ്ങളും മനസ്സിൽ വരുന്നത്. കേരളശബ്ദം ഞാൻ സ്ഥിരമായി വായിച്ചിരുന്ന വാരികയാണ്. പണ്ടുകാലത്ത് അതിൽ പ്രസിദ്ധീകരിച്ച ആൾദൈവങ്ങളെക്കുറിച്ചുള്ള ഇടമുറുകിന്റെ ലേഖനങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചു.


പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ചന്ദ്രശേഖരൻ നായർ എന്ന അധ്യാപകൻ വൈകുന്നേരങ്ങളിൽ ആൾദൈവങ്ങൾ കാണിക്കുന്ന കപടതകളും വൃത്തികേടുകളും ഞങ്ങളോട് പറഞ്ഞുതരുമായിരുന്നു. അന്ന് തന്നെ ദൈവവിശ്വാസത്തെക്കുറിച്ച് എനിക്ക് സംശയങ്ങൾ ഉണ്ടായി. കേരള ശബ്ദത്തിലെ ചില ലേഖനങ്ങളും എന്നെ സ്വാധീനിച്ചു. ഇന്നും ഞാൻ ആൾദൈവങ്ങളിൽ വിശ്വസിക്കുന്നില്ല. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും ഞാൻ ദൈവങ്ങളായി കാണുന്നില്ല. അവർ മഹത്തായ മനുഷ്യസ്‌നേഹികളും സാമൂഹിക പരിഷ്‌കർത്താക്കളുമാണ്.
ഒൻപതാം ക്ലാസ് മുതൽ എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ വർഷങ്ങൾ വരെ ഞാൻ നിരീശ്വരവാദിയായിരുന്നു. കാൽ ഒടിഞ്ഞ് എട്ട് മാസം കിടക്കേണ്ടി വന്നപ്പോൾ ജീവിതത്തെക്കുറിച്ച് പിന്നോട്ട് ചിന്തിക്കാൻ സമയം ലഭിച്ചു. അതിനുശേഷമാണ് ദൈവവിശ്വാസത്തിലേക്ക് മടങ്ങിയത്.
ജോലി സമ്മർദ്ദങ്ങൾക്കിടയിലും ഞാൻ വായനയ്ക്ക് സമയം കണ്ടെത്തും. കാറിൽ ഇരിക്കുമ്പോഴും, ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോഴും, എന്തിന് വെറുതെ ഇരിക്കുന്ന ചെറിയ ഇടവേളകളിലും വായിക്കും. കഴിഞ്ഞ പത്ത് വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ചെയ്യുന്നു. ഓയിൽ, അക്രിലിക് പെയിന്റിംഗ് ചെയ്യുന്നു. വായന തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ആശയങ്ങൾ അതിൽ നിന്നാണ് വരുന്നത്.


8. വിശ്രമജീവിതത്തിൽ കൂടുതൽ സർഗ്ഗാത്മകമായ ഇടപെടലുകൾ പ്രതീക്ഷിക്കാമോ?


എന്റെ ജീവിതത്തിൽ ഒരിക്കൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നുഐ.എ.എസ് അല്ലെങ്കിൽ അതിനോട് സമാനമായ ഒരു ഉയർന്ന റാങ്കിലേക്ക് എത്തി, കുറച്ച് മാറ്റങ്ങൾ കൊണ്ടുവരണം. ആ ഘട്ടം കഴിഞ്ഞു. ഇനി ഞാൻ ജീവിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങൾക്കുവേണ്ടിയാണ്.
ഒന്നാമത്തെത്, കുറഞ്ഞത് 100 സ്റ്റാർട്ടപ്പുകളെങ്കിലും സൃഷ്ടിക്കാൻ സഹായിക്കണം എന്നതാണ്. കേരളത്തിലെ യുവാക്കൾ വർഷങ്ങളോളം പി.എസ്.സി പഠിച്ച് ജീവിതത്തിലെ വിലപ്പെട്ട കാലം കളയുന്നു. കേരളത്തിൽ പി.എസ്.സി വഴി എല്ലാവർക്കും ജോലി ലഭിക്കില്ല. ഐ.എ.എസ് നേടുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നിട്ടും ആയിരക്കണക്കിന് യുവാക്കൾ സർക്കാർ ജോലി എന്ന മരീചികയ്ക്ക് പിന്നാലെ ഓടുന്നു.
ഒരു ചെറിയ ചായക്കടയെങ്കിലും തുടങ്ങാനുള്ള സംരംഭക മനോഭാവം യുവാക്കൾക്കുണ്ടാകണം. ഇന്ത്യ ഒരു വലിയ കൺസ്യൂമർ മാർക്കറ്റാണ്. കഠിനാധ്വാനം ചെയ്താൽ വിജയിക്കാനാകുന്ന നിരവധി അവസരങ്ങൾ ഇവിടെ ഉണ്ട്. ഇതിനകം രണ്ടു സ്റ്റാർട്ടപ്പുകൾ ഉണ്ടാകാൻ ഞാൻ സഹായിച്ചിട്ടുണ്ട്. ആ കുട്ടികൾ എന്നെ ചെയർമാനാക്കി വച്ചിട്ടുണ്ട്. എന്റെ ഊർജവും പരിചയവും ഉപയോഗിച്ച് കൂടുതൽ സംരംഭങ്ങൾ സൃഷ്ടിക്കാനാണ് ആഗ്രഹം.
രണ്ടാമത്തെത്, ഇൻഡസ്ട്രിയൽ മെന്ററിംഗ് ആണ്. ഞാൻ പഠിച്ച എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫിനാൻസ്, കോസ്റ്റിംഗ് എന്നിവയുടെ പ്രായോഗിക അറിവ് ഉപയോഗിച്ച് സ്ഥാപനങ്ങളെ സഹായിക്കാം. കെ.എസ്.ആർ.ടി.സി എനിക്ക് ഒരു പരീക്ഷണമായിരുന്നു. കോവിഡ് കാലത്ത് ദിവസേന 3.25 ലക്ഷം രൂപ മാത്രം കളക്ഷൻ ഉണ്ടായിരുന്നിടത്ത് നിന്ന്, ഒമ്പത് കോടി രൂപയിലേക്ക് കളക്ഷൻ ഉയർത്തിയാണ് ഞാൻ ഇറങ്ങിയത്. അതിനെ ഞാൻ ഒരു ൗേൃിമൃീൗിറ ആയി കാണുന്നു.
മൂന്നാമത്തെത്, കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ്. അംഗൻവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം വേണം. നല്ല സ്‌കിൽ വേണം. നല്ല ഫൗണ്ടേഷൻ വേണം. സംസ്ഥാനവും കേന്ദ്രവും ഈ രംഗത്ത് പരാജയപ്പെട്ടുവെന്നാണ് എന്റെ വിലയിരുത്തൽ. പാവപ്പെട്ടവരുടെ കുട്ടികളുടെ കാര്യത്തിൽ ഭരണകൂടങ്ങൾക്കുള്ള ശ്രദ്ധ കുറവാണ്.
സ്‌കൂളുകളിൽ ഞാൻ പോകുമ്പോൾ കുട്ടികളോട് പറയുന്ന പ്രധാന കാര്യം ഇതാണ്: ''നിങ്ങൾ നല്ല ഭാഷ പഠിക്കുക.'' മലയാളമാകട്ടെ, ഇംഗ്ലീഷാകട്ടെ, ജാപ്പനീസ് ആകട്ടെ, ജർമൻ ആകട്ടെകുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും നന്നായി ഉപയോഗിക്കാൻ കുട്ടികൾ പഠിക്കണം. കമ്മ്യൂണിക്കേഷൻ കഴിവ് ഇല്ലെങ്കിൽ ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രയാസമാണ്. അതോടൊപ്പം സയൻസ്, ടെക്‌നോളജി എന്നിവയിലും അടിസ്ഥാനപരമായ അറിവ് വേണം.
ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് കളിക്കാനും നീന്താനും സൈക്കിൾ ഓടിക്കാനും വോളിബോൾ, ബാസ്‌കറ്റ്‌ബോൾ കളിക്കാനും വയലിൻ, ഗിറ്റാർ, പാട്ട്, ചിത്രരചന എന്നിവ പഠിക്കാനും അവസരം ലഭിക്കണം. അങ്ങനെ നല്ലൊരു ഫൗണ്ടേഷൻ കിട്ടിയാൽ, പിന്നീട് റോക്കറ്റ് സയൻസ് പോലും പഠിക്കാൻ പ്രയാസമുണ്ടാകില്ല.
കോളേജ് വിദ്യാർത്ഥികളോട് ഞാൻ പറയുന്നത് മറ്റൊരു കാര്യമാണ്. ഡിഗ്രി, പി.ജി, ജെ.ആർ.എഫ്, നെറ്റ്, സെറ്റ്, എംഫിൽ, പി.എച്ച്.ഡി എന്നിവയ്ക്ക് പിന്നാലെ അനന്തമായി പോകുന്നതിന് മുമ്പ്, ജീവിതത്തിൽ നിങ്ങൾ എന്ത് ചെയ്യാനാണ് പോകുന്നത് എന്ന് ചിന്തിക്കുക. ആദ്യം ഒരു ജോലി കണ്ടെത്തുക. ലോകം നിരീക്ഷിക്കുക. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക.
ഒരു സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ വേണം. രാഷ്ട്രീയരംഗത്തും ചിന്താഗതിയിൽ മാറ്റം വേണം. പഴയ പരാജയപ്പെട്ട ഐഡിയോളജികളുമായി മുന്നോട്ട് പോകാനാകില്ല. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഭരണത്തിന്റെ ലക്ഷ്യം. സർക്കാർ ഒരു ളമരശഹശമേീേൃ ആയിരിക്കണം.
 

9. നവകേരള നിർമ്മാണത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നു. ഒരു മുൻ സെക്രട്ടറി എന്ന നിലയിൽ കേരളത്തിന്റെ വികസന മാതൃകയിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത്?

നവകേരള നിർമ്മാണം എന്ന് പറയുമ്പോൾ ആദ്യം മാറേണ്ടത് ജനങ്ങളുടെ അേേശൗേറല ആണ്. ഒരു പോസിറ്റീവ് മനോഭാവം സമൂഹത്തിൽ ഉണ്ടാകണം. വിദ്യാഭ്യാസം മാത്രം കൊണ്ട് അത് ഉണ്ടാകില്ല. സാംസ്‌കാരികമായ ഉയർച്ച ആവശ്യമാണ്. എന്റെ പുസ്തകത്തിന്റെ പ്രധാന തീമും അതുതന്നെയാണ്.
ഇന്ന് വികസനം എന്ന് പറഞ്ഞാൽ പലപ്പോഴും നിർമ്മാണവും ുൃീരൗൃലാലിേഉം മാത്രമായി ചുരുങ്ങുന്നു. പക്ഷേ ജനങ്ങളുടെ അടിസ്ഥാന ൂൗമഹശ്യേ ീള ഹശളല മെച്ചപ്പെടുത്തുന്ന പ്രശ്‌നങ്ങളെ ഭരണകൂടം അവഗണിക്കുന്നു. തോടുകളിലെ ആഫ്രിക്കൻ പായൽ നീക്കം ചെയ്യാൻ പോലും നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ആയിരക്കണക്കിന് കൃഷി ഓഫീസർമാരും, ലാബുകളും, ശാസ്ത്രസ്ഥാപനങ്ങളും, ഡോക്ടറേറ്റ് നേടിയ സയന്റിസ്റ്റുകളും ഉള്ള സംസ്ഥാനമാണ് ഇത്. എന്നിട്ടും തോടുകളിലെ മലിനീകരണം, അമേദ്യം, പായൽ എന്നിവ മാറ്റാൻ പോലും കഴിയുന്നില്ല.
നവകേരളം എന്ന പേരിൽ വലിയ വലിയ വാക്കുകൾ പറയുന്നതിന് മുമ്പ് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണം. മാനസികാരോഗ്യം വലിയൊരു പ്രശ്‌നമാണ്. ഇത് ഭരണകൂടങ്ങൾ ഗൗരവമായി കാണുന്നില്ല. പണ്ട് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ശൗചാലയങ്ങളിലും ആളുകൾ വൃത്തികേടുകൾ എഴുതിവെച്ചിരുന്നു. ഇന്ന് അത് കുറയുന്നുണ്ടാകാം. പക്ഷേ ആ മനോഭാവം മാറിയതുകൊണ്ടല്ല; അത് സോഷ്യൽ മീഡിയയിലേക്ക് മാറിയിരിക്കുകയാണ്.
ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ആരെയെങ്കിലും കണ്ടാൽ ഉടൻ തെറി പറയുക, സ്ത്രീകളെ ശരീരത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ മോശമായി എഴുതുക ഇവ എല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. വന്ദേ ഭാരത് ട്രെയിനിന് കല്ലെറിയുന്നതും, പൊതുസ്ഥലങ്ങളിൽ അസഭ്യമായി പെരുമാറുന്നതും സമൂഹത്തിലെ മാനസിക പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ്.
ആരോഗ്യരംഗത്തും അടിസ്ഥാനപരമായ ചിന്ത വേണം. ഡയബറ്റിക് രോഗികൾക്ക് പോലും മാസത്തിൽ വലിയ അളവിൽ അരി റേഷനായി നൽകുന്ന സംവിധാനം എന്തിനാണ്? കൂടുതൽ പച്ചക്കറി, പ്രോട്ടീൻ, മീൻ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയിലേക്ക് ജനങ്ങളെ മാറ്റാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടോ? പകരം 28 കിലോ അരിയും ഗോതമ്പും നൽകി ജനങ്ങളെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളുകയാണോ ചെയ്യുന്നത്?
നവകേരളം സൃഷ്ടിക്കണമെങ്കിൽ ജനങ്ങളുടെ ഭക്ഷണം, മാനസികാരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, പൊതുസംസ്‌കാരംഇവയെല്ലാം ഒരുമിച്ച് മാറ്റേണ്ടതുണ്ട്.
 

10. സാങ്കേതികവിദ്യ ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നുണ്ടല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള മാറ്റങ്ങൾ കേരളത്തിലെ സിവിൽ സർവീസിനെ എങ്ങനെ മാറ്റിമറിക്കും?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റം വരുത്താൻ കഴിവുള്ളതാണ്. പക്ഷേ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ഒരു വകുപ്പിന്റെ സെക്രട്ടറിയായി ഞാൻ ആദ്യം ആഗ്രഹിക്കുന്നതു എന്താണെന്ന് ചോദിച്ചാൽഎന്റെ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും എത്ര ഫയലുകളിൽ തീരുമാനമെടുത്തു? ആ തീരുമാനങ്ങൾ ജനോപകാരപ്രദമാണോ, ജനങ്ങൾക്ക് ദോഷകരമാണോ? ഇതൊക്കെ അക ഉപയോഗിച്ച് വിലയിരുത്താൻ കഴിയണം.
ഒരു പ്യൂണിന്റെ ജോലി മുതൽ ഉന്നത ഉദ്യോഗസ്ഥന്റെ ജോലി വരെ അക ഉപയോഗിച്ച് വിലയിരുത്തുന്ന സംവിധാനം വേണം. അല്ലാതെ, എത്ര സാങ്കേതികവിദ്യ വന്നാലും, മനുഷ്യരുടെ അടിസ്ഥാന സ്വഭാവം മാറാത്തിടത്ത് ഭരണത്തിൽ ഗുണപരമായ മാറ്റം ഉണ്ടാകില്ല.
ഒരു സംസ്ഥാനത്ത് ഭരണം നല്ലതാകണമെങ്കിൽ ശക്തവും കാര്യക്ഷമവുമായ സിവിൽ സർവീസ് വേണം. സിംഗപ്പൂരിന്റെ വളർച്ചയിൽ ലീ ക്വാൻ യൂ ആദ്യം ചെയ്തത് അതാണ്. ശക്തമായ സിവിൽ സർവീസ് സൃഷ്ടിക്കൽ. മിടുക്കരായ യുവാക്കളെ കണ്ടെത്തി വിദേശത്ത് പഠിപ്പിച്ച്, ഭരണരംഗത്ത് കൊണ്ടുവന്നു.
കേരളത്തിലും അത്തരം ദീർഘകാല ചിന്ത വേണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നല്ലൊരു കാൽവെപ്പായിരുന്നു. പക്ഷേ സർവീസിലുള്ളവരെയും അതിലേക്ക് ഉൾപ്പെടുത്തിയപ്പോൾ പഴയ സർവീസ് സംസ്‌കാരം അതിലേക്കും വന്നു. അതിന്റെ ആദ്യഫലമായി തന്നെ യൂണിയൻ രൂപീകരണം കണ്ടു. ഞാൻ ഒരിക്കലും ഒരു യൂണിയന്റെ ഭാഗമായിട്ടില്ല. ഐ.എ.എസ് അസോസിയേഷനു പോലും പലപ്പോഴും ഒരു യൂണിയൻ സ്വഭാവമുണ്ട്.
കേരളത്തിന് ശക്തമായ സ്‌പെഷ്യലൈസ്ഡ് സർവീസുകൾ വേണം. കേരള പോലീസ് സർവീസ്, കേരള ഫിനാൻഷ്യൽ സർവീസ്, കേരള പബ്ലിക് സെക്ടർ സർവീസ്, എഞ്ചിനീയറിംഗ് സർവീസുകൾ എന്നിവ വേണം. കോടതികളിലെ കേസുകൾ തീർപ്പാക്കാൻ നൂറുകണക്കിന് വർഷം വേണ്ടിവരുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, കേരള ജുഡീഷ്യൽ സർവീസ് പോലുള്ള ആശയങ്ങളും ഗൗരവമായി പരിഗണിക്കണം.
അക ഉപയോഗിക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും പ്രവർത്തനം വിലയിരുത്താനാണ്. ആന്ധ്രാപ്രദേശിൽ കളക്ടർമാർ എത്ര നിക്ഷേപം കൊണ്ടുവന്നു എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്ന സംവിധാനം ചന്ദ്രബാബു നായിഡു കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ, ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത അളക്കാൻ അക ഉപയോഗിക്കാം. പക്ഷേ അക വെറും ''ഭരണത്തിലെ ഫാഷൻ'' ആയി ഉപയോഗിച്ചാൽ ഫലം ഉണ്ടാകില്ല.
 

11. പുതിയ കാലത്ത് സിവിൽ സർവീസ് ലക്ഷ്യമിടുന്ന യുവാക്കളോട്, ഒരു 'റിട്ടയേർഡ് ഐ.എ.എസ്' ഉദ്യോഗസ്ഥൻ എന്ന നിലയിൽ താങ്കൾക്ക് നൽകാനുള്ള ഏറ്റവും വലിയ ഉപദേശം എന്താണ്?

എന്റെ ഉപദേശം വളരെ വ്യക്തമാണ്: നിങ്ങളിൽ അത്രത്തോളം ആത്മവിശ്വാസവും കഴിവും ഉണ്ടെങ്കിൽ മാത്രം സിവിൽ സർവീസിന് വേണ്ടി വർഷങ്ങൾ ചെലവഴിക്കുക. അല്ലാത്തപക്ഷം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട യുവകാലമായ നാലഞ്ച് വർഷം കളയരുത്.
ഞാൻ പ്രീഡിഗ്രി പഠിക്കുന്ന കാലത്ത് തന്നെ ചെറിയ ചെറിയ ജോലികൾ ചെയ്ത് പണം സമ്പാദിച്ചിരുന്നു. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്തു. ടിക്കറ്റുകൾ വാങ്ങി വിറ്റു. പല ചെറിയ ബിസിനസുകളും ചെയ്തു. അച്ഛന്റെ മുന്നിൽ 100 രൂപ ചോദിച്ച് നിൽക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ഞാൻ ഒരു സംരംഭകൻ ആകാൻ ശ്രമിച്ച ആളാണ്.

കോളേജിൽ പഠിക്കുന്ന കാലത്ത് ശാന്തിപേതൻ എന്നൊരു സംരംഭം സ്ഥാപിച്ചു. അതിൽ നഷ്ടമുണ്ടായി. ഷാജി കൈലാസുമൊത്ത് സിനിമ നിർമ്മിക്കാൻ ശ്രമിച്ചു; അത് പരാജയപ്പെട്ടു. എഞ്ചിനീയറിംഗ് നാലാം വർഷം പഠിക്കുമ്പോൾ ''താവൺസ് ലേസ് ആൻഡ് ഹോൾഡിംഗ്‌സ്'' എന്ന പേരിൽ ുൃലരശശെീി ംമവെലൃെഉം മറ്റ് ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്ന ഒരു ഫാക്ടറി തുടങ്ങാൻ ശ്രമിച്ചു; അതും മുന്നോട്ട് പോയില്ല. പക്ഷേ അതിലൂടെയെല്ലാം ഞാൻ പഠിച്ചത് ഒരു കാര്യംജീവിതത്തിൽ ശിശശേമശേ്‌ല വേണം.
സിവിൽ സർവീസ് ലക്ഷ്യമിടുന്ന യുവാക്കളോട് ഞാൻ പറയുന്നത്: നിങ്ങൾക്ക് ഐക്യു ഉണ്ട്, ആത്മവിശ്വാസം ഉണ്ട്, കഠിനാധ്വാനം ചെയ്യാനുള്ള ശേഷി ഉണ്ട്, പരീക്ഷ ജയിക്കാനാകുമെന്ന് ഉറപ്പുണ്ട്. എങ്കിൽ അപ്പോൾ ശ്രമിക്കുക. പക്ഷേ വെറുതെ വീട്ടുകാരുടെ പണം ചെലവഴിച്ച് നാലഞ്ച് വർഷം കളയരുത്.

കേരളത്തിൽ പല വകുപ്പുകളിലും എം.എ, എംഫിൽ, പി.എച്ച്.ഡി വരെ പഠിച്ചവർ പ്യൂണായും ക്ലാർക്കായും ജോലിചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം പ്യൂൺ ആകുക, ക്ലാർക്ക് ആകുക എന്നാണെങ്കിൽ അതിന് പത്താം ക്ലാസ്, പ്രീഡിഗ്രി, ഡിഗ്രി തുടങ്ങിയ യോഗ്യതകൾ മതിയായിരുന്നു. പിന്നെ എന്തിനാണ് വീട്ടുകാരുടെ പണം ചെലവഴിച്ച് വർഷങ്ങൾ പഠിക്കുന്നത്?

ഞാൻ എട്ടാം ക്ലാസ് മുതൽ തന്നെ സിവിൽ സർവീസിനായി തയ്യാറെടുത്തിരുന്നു. ദ ഹിന്ദു, മലയാള മനോരമ തുടങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകൾ മുറിച്ച് സൂക്ഷിച്ചിരുന്നു. ഇീാുലശേശേീി ടൗരരല ൈഞല്ശലം, ഥലമൃ യീീസ െതുടങ്ങിയവ വായിച്ചിരുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നു. എങ്കിലും ജീവിത സാഹചര്യങ്ങൾ കാരണം ബോംബെയിൽ ജോലി ചെയ്യേണ്ടി വന്നു. പിന്നീട് സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോൾ, എന്റെ അന്നത്തെ സാഹചര്യവും ജോലി ചെയ്തുകൊണ്ടുള്ള പഠനവും കണക്കിലെടുത്താൽ എനിക്ക് അത് എളുപ്പമല്ലെന്ന് മനസ്സിലായി. ബാലഗോപാൽ ഐ.എ.എസ് രാജിവെച്ച് പെൻപോൾ പോലുള്ള സംരംഭം ആരംഭിച്ചതും ഞാൻ കണ്ടു. അപ്പോൾ ഞാൻ ചിന്തിച്ചത്‌വെറും ഒരു സർക്കാർ പദവി നേടാനായി എവിടെയെങ്കിലും പോയി കിടക്കുന്നതിനെക്കാൾ, സ്വന്തം നാട്ടിൽ സ്വന്തം പ്രവർത്തനമേഖല സൃഷ്ടിക്കുന്നതല്ലേ മികച്ചത്?

എന്റെ നാട്ടിൽ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ബോംബെയിൽ ഞാൻ ഒന്നര വർഷം ജോലി ചെയ്തപ്പോൾ ''മദ്രാസി'' എന്ന രണ്ടാംകിട കാഴ്ചപ്പാട് അനുഭവിച്ചിട്ടുണ്ട്. കേരളത്തിൽ എനിക്ക് കൂടുതൽ സ്വാതന്ത്ര്യവും പ്രവർത്തനസാധ്യതയും ഉണ്ട്.
അതുകൊണ്ട് യുവാക്കളോട് പറയാനുള്ളത് ഇതാണ്: സർക്കാർ ജോലി മാത്രം ജീവിതലക്ഷ്യമാക്കരുത്. സംരംഭകനാകുക. ഇന്ത്യ വലിയ കൺസ്യൂമർ മാർക്കറ്റാണ്. ചന്ദ്രിക സോപ്പ് ഒരു കഷണം സോപ്പിൽ നിന്ന് കോടികളുടെ ബിസിനസ്സായി വളർന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പോലുള്ളവർ ചെറിയ തുടക്കത്തിൽ നിന്ന് വലിയ സംരംഭങ്ങളായി വളർന്നു. ഗൾഫ് മേഖലയിൽ ചെറുതായി പ്രൊവിഷൻസ് വിതരണം ചെയ്തവരും വലിയ സാമ്രാജ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
സംരംഭകത്വം നൽകുന്ന സ്വാതന്ത്ര്യം, സാമൂഹ്യ അംഗീകാരം, സാമ്പത്തിക സാധ്യതഇവ സർക്കാർ സർവീസിനേക്കാൾ വലിയതാകാം. ഒരു അഴിമതി ചെയ്യാത്ത ഉദ്യോഗസ്ഥനാണെങ്കിൽ സർക്കാർ സർവീസിൽ നിന്ന് വലിയ സമ്പത്ത് ഉണ്ടാക്കാൻ കഴിയില്ല. അഴിമതി ചെയ്ത് സമ്പാദിച്ചാൽ മനസമാധാനം പോകും, സമൂഹത്തിൽ മോശം പേരാകും.

റിട്ടയർമെന്റിന് ശേഷം പല സഹപ്രവർത്തകരും വീണ്ടും സർക്കാർ സേവനത്തിലേക്ക് മടങ്ങിയപ്പോഴും ഞാൻ പോയില്ല. കാരണം, എനിക്ക് എന്റെ സ്വാതന്ത്ര്യവും മനസ്സമാധാനവും പ്രധാനമാണ്. കൂടാതെ, എന്റെ കഴിവുപയോഗിച്ച് അതിലേറെ വരുമാനം ഉണ്ടാക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
സിവിൽ സർവീസ് ഒരു ുമശൈീി ആണെങ്കിൽ ശ്രമിക്കുക. പക്ഷേ ജീവിതം മുഴുവൻ അതിന്റെ പേരിൽ തടവിലാക്കരുത്. ഞാൻ തന്നെ വി.ആർ.എസ് എടുക്കുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിരുന്നു. കുടുംബത്തിന്റെ അഭിപ്രായവും സാമൂഹ്യസ്ഥിതിയും കാരണം സർവീസ് അവസാനിക്കുന്നതുവരെ തുടർന്നു. എന്റെ മനസ്സിൽ വി.ആർ.എസ് എന്നും രീിലോുഹമലേറ ആയിരുന്നു.
സർക്കാർ ജോലിയല്ല ജീവിതത്തിലെ ഏക മാർഗം. ജീവിതത്തിൽ സൃഷ്ടിക്കാനും നിർമ്മിക്കാനും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും ധൈര്യം വേണം. അതാണ് പുതിയ തലമുറയ്ക്ക് നൽകാനുള്ള എന്റെ പ്രധാന ഉപദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img