02:24pm 13 November 2026
NEWS
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫോട്ട ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു.
26/03/2026  11:35 AM IST
nila
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫോട്ട ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു.

ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ള തിരുവല്ലക്കാരുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് “തിരുവല്ല സ്ഥാനാർത്ഥികളും പ്രവാസികളും” എന്ന പേരിൽ ഓൺലൈൻ മീറ്റിംഗ് നടത്തപ്പെട്ടു .

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുകയും, നിയോജകമണ്ഡലത്തിലെ വിവിധ വിഷയങ്ങൾ സ്ഥാനാർത്ഥികളെ അറിയിക്കുകയും ചെയ്തു. ഓൺലൈൻ മീറ്റിംഗിൽ സ്ഥാനാർത്ഥികളായ അഡ്വ. വർഗീസ് മാമ്മൻ (UDF), അനൂപ് ആന്റണി (NDA) എന്നിവർ തങ്ങൾ വിജയിച്ചാൽ മണ്ഡലത്തിന് വേണ്ടി എന്ത് പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചു. സാങ്കേതിക കാരണങ്ങളാൽ അഡ്വ. മാത്യു ടി തോമസ് (LDF) എം.എൽ.എ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തില്ല.

ഫോട്ടാ രക്ഷാധികാരി ജോൺ സി എബ്രഹാം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ, മുൻ പ്രസിഡന്റ് തോമസ് കുര്യൻ നെടുംത്തറയിൽ സ്വാഗതവും, ട്രഷറർ ജോർജ് കെ തോമസ് നന്ദിയും പറഞ്ഞു. ഫോട്ടാ ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി, മുൻ പ്രസിഡന്റ് ജിജി ജോൺ മീറ്റിംഗിന് നേതൃത്വം നൽകി.

ജി.സി.സി രാജ്യങ്ങളിലുള്ള വിവിധ തിരുവല്ല അസോസിയേഷനുകളെ പ്രതിനിധീകരിച്ച് രാജീവ് എബ്രഹാം - പ്രസിഡണ്ട് (തിരുവല്ല - യൂ എ ഇ  പ്രവാസി കൂട്ടായ്മ്മ) റോബി ജോർജ് – പ്രസിഡന്റ്, ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈൻ; വർഗീസ് ഡാനിയൽ – രക്ഷാധികാരി; അനിൽ കുമാർ – ജനറൽ സെക്രട്ടറി; ബ്ലെസൺ മാത്യു – വൈസ് പ്രസിഡന്റ്; ബോബൻ ഇടിക്കുള – അഡ്വൈസറി ബോർഡ് മെംബർ (ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈൻ); ജെയിംസ് വി കൊട്ടാരം – പ്രസിഡന്റ്, തിരുവല്ല പ്രവാസി അസോസിയേഷൻ; കെ.എസ്. വർഗീസ് – രക്ഷാധികാരി; ബൈജു ജോസ് – ട്രഷറർ (തിരുവല്ല പ്രവാസി അസോസിയേഷൻ); എബി അനിക്കാട് – മല്ലപ്പള്ളി അസോസിയേഷൻ യു.എ.ഇ മുൻ ജനറൽ സെക്രട്ടറി; നിബു വർഗീസ് – സൗദി അറേബ്യ,  എന്നിവർ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
മാർത്തോമ കോളേജ് അലുമ്നി ഖത്തർ ചാപ്റ്റർ ഭാരവാഹികൾ, എം.ജി.എം സ്കൂൾ അലുമ്നി ഖത്തർ ഭാരവാഹികൾ, ഇൻകാസ് ഖത്തർ ഭാരവാഹികൾ, സംസ്കൃതി ഖത്തർ ഭാരവാഹികൾ എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img