02:35am 23 May 2026
NEWS
ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു
22/05/2026  08:34 PM IST
NILA
ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു

കോട്ടയം: സാമൂഹിക പ്രവർത്തകനായിരുന്ന ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു. മെയ് 26 ചൊവ്വാഴ്ച്ച വൈകിട്ട 4.30ന് കോട്ടയം സിഎംഎസ് കോളജ് ​ഗ്രേറ്റ് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ​ഗതാ​ഗത വകുപ്പ് മന്ത്രി സി പി ജോൺ, ഫ്രാൻസിസ് ജോർജ്ജ് എംപി, മാണി സി കാപ്പൻ എംഎൽഎ, വൈക്കം വിശ്വൻ, സിറിയക് തോമസ്, സ്റ്റീഫൻ ജോർജ്ജ് എക്സ് എംഎൽഎ, വി ബി ബിനു തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖരും ഡിജോ കാപ്പന്റെ സുഹൃത്തുക്കളും പങ്കെടുക്കും. ഡിജോ കാപ്പൻ ചെയർമാനായിരുന്ന ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ഡിജോ കാപ്പനെ സ്നേഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറത്തിനുവേണ്ടി ചെറുകര സണ്ണി ലൂക്കോസ്, അനിയൻ മാത്യു, അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img