NEWS
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 21ന്
16/09/2025 02:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കുന്നംകുളം : കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലും കുന്നംകുളം വാക്ക് ആൻഡ് ഹെൽത്ത് ക്ലബ്ബും ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 21ന് നടക്കും. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പിൽ വിപിഎസ് ലേക്‌ഷോറിലെ ലിവർ കെയർ, ഗാസ്‌ട്രോ, കാർഡിയാക് സർജറി, സ്പൈൻ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സൗജന്യ കൺസൾട്ടേഷൻ നൽകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7510570077
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








