11:28am 05 September 2026
NEWS
അൽ ഹോഷ് ഗാലറിയിൽ 'ഫ്രെയിം ആൻഡ് ഫോക്കസ്' ഫോട്ടോഗ്രാഫി പ്രദർശനത്തിന് തുടക്കമായി
05/09/2026  10:26 AM IST
nila
അൽ ഹോഷ് ഗാലറിയിൽ ഫ്രെയിം ആൻഡ് ഫോക്കസ് ഫോട്ടോഗ്രാഫി പ്രദർശനത്തിന് തുടക്കമായി

 


​ദോഹ: നിഴലുകളും വെളിച്ചവും വർത്തമാനം പറയുന്ന നിമിഷങ്ങളെ ക്യാൻവാസിൽ തളച്ചിട്ട് ഖത്തർ മ്യൂസിയംസ് അൽഹോഷ് ഗാലറിയിൽ 'ഫ്രെയിം ആൻഡ് ഫോക്കസ്' (Frame and Focus) ചിത്രപ്രദർശനത്തിന് തുടക്കമായി.
​കാലത്തിന്റെ കാൻവാസിൽ ക്യാമറക്കണ്ണുകൾ തീർത്ത അദ്ഭുതങ്ങളുടെ ലോകത്തിലേക്ക് ഈ നോട്ടപ്പകർച്ചകൾ വാതിൽ തുറക്കുന്നു.
ഖത്തർ മ്യൂസിയംസിന്റെ 2026-27 ശരത്കാല പ്രദർശന സീസണിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്
​ഖത്തർ പ്രിപ്പറേറ്ററി സ്കൂളും VII ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച 14 ആഴ്ചത്തെ അഡ്വാൻസ്ഡ് ഫോട്ടോഗ്രാഫി ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ പ്രതിഭകളുടെ മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.ഡോക്യുമെന്ററി ഫോട്ടോഗ്രാഫി, പോർട്രെയ്റ്റുകൾ, സമകാലിക ദൃശ്യാവിഷ്കാരങ്ങൾ, മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങൾ, ഓർമ്മകൾ, സാംസ്കാരിക പശ്ചാത്തലം എന്നിവ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് ഇതിലുള്ളത്.വിദേശത്തുനിന്നും ഖത്തറിൽ നിന്നുമുള്ള ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ച് സാങ്കേതിക തികവും ദൃശ്യാവിഷ്കാര ശേഷിയും വളർത്തിയെടുക്കുന്നതിനാണ് 14 ആഴ്ചത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
​ഉയർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരിശീലന മികവ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് ഖത്തർ മ്യൂസിയംസ് ഈ വേദിയൊരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img