01:56pm 12 November 2026
NEWS
അബുദാബിയിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികളടക്കം നാലു മലയാളികൾക്ക് ദാരുണാന്ത്യം
05/01/2026  06:26 AM IST
nila
അബുദാബിയിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികളടക്കം നാലു മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബിയിൽ നടന്ന വാഹനാപകടം മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ലിവ ഫെസ്റ്റിവൽ കാണാനായി പോയ യാത്ര മടങ്ങുമ്പോൾ ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാലുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി ബുഷറയുമാണ് മരിച്ചത്. ബുഷറ മലപ്പുറം ചമ്രവട്ടം സ്വദേശിനിയാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽലത്തീഫും റുക്‌സാനയും അവരുടെ മറ്റു രണ്ട് മക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം ആഘോഷങ്ങൾ കണ്ടു മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കം നടത്താനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചതായി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img