
ചെങ്ങന്നൂർ: പുത്തൻകാവ് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപക ദിനാഘോഷവും, ഗീവർഗീസ് മാർ പീലക്സീനോസ് അനുസ്മരണവും, എൻഡോവ്മെന്റ് വിതരണവും നടന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മരിയൻ കോളേജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പലുമായ ഡോ. റൂബിൽ രാജ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സജി പട്ടരുമഠം സ്വാഗതം ആശംസിച്ചു. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയും സ്കൂൾ ലോക്കൽ മാനേജരുമായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഗീവർഗീസ് മാർ പീലക്സീനോസ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എൻഡോവ്മെന്റ് വിതരണവും നടന്നു.
വാർഡ് കൗൺസിലർ ബിജു അലക്സാണ്ടർ, സ്കൂൾ വികസനസമിതി അംഗം അഡ്വ. ജി. എബ്രഹാം, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ പി.എൻ, സ്കൂൾ ഹെഡ്മാസ്റ്റർ അലക്സ് വർഗീസ്, മുൻ ഹെഡ്മാസ്റ്റർ സിബി വർഗീസ്, ജനറൽ കൺവീനർ സുനിൽ പി. ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.










