02:41pm 09 November 2026
NEWS
ടി വി പി അമ്മദ് മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
17/05/2025  12:41 PM IST
nila
ടി വി പി അമ്മദ് മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ.  ദീർഘ കാല ഖത്തർ പ്രവാസി യായിരുന്ന  ടി വി പി അമ്മദ്  വടകര വില്ലിയാപ്പള്ളി മയ്യന്നൂർ സ്വദേശി നാട്ടിൽ നിര്യാതനായി. 66 വയസ്സ് ആയിരുന്നു വില്ലിയാപ്പള്ളി മുസ്ലിം ജമാ അതിനെയും ഖത്തർ കെഎംസിസി യുടെയും സജീവ പ്രവർത്തകൻ ആയിരുന്ന ടി വി പി ഒരു മുഴുവൻ സമയ പൊതു പ്രവർത്തകൻ കൂടിയാണ്. ബീവിയാണി ഭാര്യ മുനീറ. മുബീന  മർവ്വ. എന്നീ 3 പെൺകുട്ടികളും ഫൈസൽ, അഫ്സൽ, ഇസ്മായിൽ എന്നിവർ മരുമക്കളുമാണ് ഹമദ് മെഡിക്കൽ കോർപ്ര റേഷനിൽ ജീവനക്കാരനായിരുന്ന ടി വി പി കഴിഞ്ഞ 5 വർഷം മുമ്പാണ്  ഖത്തർ മതിയാക്കി നാട്ടിലേക്ക് പോയത് ഖത്തറിൽ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഇശാ ക്ക് ശേഷം ദോഹ ജദീദ് വലിയ പള്ളി ഇൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ടി വി പി യുടെ വേർപാടിൽ വില്ലിയാപ്പള്ളി മുസ്ലിം ജമാ അത്ത് അനുശോചനം അറിയിച്ചു ജമാ അത്ത് കമ്മിറ്റി യുടെ മുൻ നിര പ്രവർത്തകൻ ആയിരുന്നു ടി വി പി അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ജമാ അത്ത് കമ്മിറ്റി  അനുശോചനം കുറിപ്പിൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img