09:55am 17 September 2025
NEWS
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിന് ഭാര്യയുടെ ചികിത്സാ സഹായം അനുവദിച്ചു
16/09/2025  02:50 PM IST
ന്യൂസ്ബ്യൂറോ
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിന് ഭാര്യയുടെ ചികിത്സാ സഹായം അനുവദിച്ചു

തിരുവനന്തപുരം:​വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന് ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ പണം സർക്കാർ അനുവദിച്ചു. 2024 ഒക്ടോബർ 7 മുതൽ 29 വരെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ തുക അനുവദിച്ചത്.
​ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ₹1,06,964/- അനുവദിക്കാൻ തീരുമാനിച്ചത്. അഖിലേന്ത്യാ സർവീസസ് (മെഡിക്കൽ ഫെസിലിറ്റീസ്) സ്കീം 2020 പ്രകാരമാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അണ്ടർ സെക്രട്ടറിയെ പണം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. 'റിട്ടയേർഡ് എഐഎസ് ഓഫീസർമാരുടെ മെഡിക്കൽ റീഇംബേഴ്സ്മെൻ്റ്' എന്ന അക്കൗണ്ടിൽ നിന്നാണ് പണം അനുവദിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img