
കൊച്ചി: സംസ്ഥാനത്ത് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ആര്‍ ശങ്കര്‍ ആയിരുന്നുവെന്നും, സിപിഎം അതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎല്‍എ. മുന്‍കാല ഭരണാധികാരികള്‍ ചെയ്ത നല്ല കാര്യങ്ങളെ തമസ്‌കരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിഷ്‌കര്‍ത്താവും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗമനത്തിനും വേണ്ടി പോരാടിയ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ അനുസ്മരണ പരിപാടി എറണാകുളം ഡിസിസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷ്, ജോസഫ് വാഴക്കന്‍, അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്‍, ടോണി ചമ്മിണി, ജോസഫ് ആന്റണി , വിജു ചൂളക്കന്‍, ദീപക് ജോയ്, കെ എക്‌സ് സേവ്യര്‍, പി വി സജീവൻ , തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google







