
ഒഐസിസി -ഇൻകാസ് ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി മുൻ ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ എസ് വൈ ഖുറൈഷി ഐ എ എസ് (റിട്ട.) യുമായി നിലവിലെ പ്രസക്തമായ വിഷയങ്ങളിൽ ഒരു സംവാദത്തിനു വേദിയൊരുക്കുന്നു. 19 സെപ്റ്റംബർ വെള്ളിയാഴ്ച വൈകിട്ട് 6.30 നു തുമ്മാമ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'Democracy's Heartland inside the battle for power in asia' ന്റെ വിദേശ എഡിഷന്റെ റിലീസിങ്ങിനോട് അനുബന്ധിച്ചാണ് പ്രസ്തുത വേദി ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തിൽ അദ്ദേഹം തന്റെ പുസ്തകങ്ങളായ 'An Undocumented Wonder making of Great Indian Election' ഉം 'Democracy's Heartland inside the battle for power in asia' ഉം ഏവർക്കും പരിചയപ്പെടുത്തുന്നതും, പ്രവാസി വോട്ടവകാശത്തെക്കുറിച്ചു വിശദമായി സംസാരിക്കുന്നതുമാണ്. പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്സും, പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന ഒരു മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ഒപ്പം ആദ്യമായാണ് ഖത്തറിൽ വേദി ഒരുക്കപ്പെടുന്നത്. പ്രവാസി വോട്ടവകാശത്തെക്കുറിച്ചും, പ്രവാസി വോട്ടുകൾ സംരക്ഷിക്കുന്നതിനുള്ള വഴികൾ കൃത്യമായി പ്രവാസി സമൂഹത്തിലേക്ക് അറിവ് പകരുന്നതിനും ആയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ജനറൽ കൺവീനർ ജീസ് ജോസഫ്, സംഘടനാ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ,ഗ്ലോബൽ കമ്മിറ്റി മെമ്പർ നാസർവടക്കേക്കാട് എന്നിവർ പങ്കെടുത്തു.











