12:00pm 11 November 2026
NEWS
ഗാന്ധിയൻ വഴിയിൽ സുസ്ഥിര ഭാവിക്കായി: ഇന്ത്യൻ എംബസി ബോധവൽക്കരണ പരിപാടിസംഘടിപ്പിച്ചു
30/09/2025  10:09 AM IST
nila
ഗാന്ധിയൻ വഴിയിൽ സുസ്ഥിര ഭാവിക്കായി: ഇന്ത്യൻ എംബസി ബോധവൽക്കരണ പരിപാടിസംഘടിപ്പിച്ചു

 

ദോഹ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾച്ചറൽ സെന്ററും (ICC) സംയുക്തമായി “Resilient Earth, Responsible Living – The Gandhian Way” എന്ന വിഷയത്തിൽ അവബോധ സിമ്പോസിയം ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ലളിതജീവിതവും ഉത്തരവാദിത്വമുള്ള ജീവിതശൈലിയും പ്രചോദനമാക്കി, സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധശേഷിയും സംബന്ധിച്ച് സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുകയും കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുകയായിരുന്നു സിമ്പോസിയത്തിന്റെ ലക്ഷ്യം. ICC പ്രസിഡന്റ് എ പി മണികണ്ഠൻ അധ്യക്ഷതവഹിച്ചപരിപാടി HR, അഡ്മിൻ & കോൺസുലർ തലവൻ രാകേഷ് വാഘ് ഉദ്ഘാടനം ചെയ്തു. എംബസിയുടെ വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരുന്നു. 


വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തി. ഹെമന്ത് നന്ദൻ പവാർ “Driving Sustainable Development through Climate Finance” എന്ന വിഷയത്തിൽ സംസാരിച്ചു. അശ്വിൻ മാധുസൂദനൻ “Culture Meets Climate – Decarbonization Strategies for a Sustainable Future” അവതരിപ്പിച്ചു. ഡോ. രവി രംഗരാജൻ “Water Security and Conservation” എന്ന വിഷയത്തിലും ഡോ. അനുജോസ്സൻ “Building Climate-Resilient Futures – The Role of Business, Economy and Education” എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
ബിർള പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച “Protecting the Ozone, Protecting Our Future” എന്ന സംഗീതനാടകം ശ്രദ്ധേയമായി. ഡോ. ബിമലേന്ദു ബി. നാഥ് (ഡയറക്ടർ, MIE-SPPU ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈയർ എജുക്കേഷൻ) സമാപന പ്രസംഗം നടത്തി.  ICC ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്,  വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ എന്നിവർ സാന്നിധ്യം വഹിച്ചു.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ എംബസിയുടെ സെക്കൻഡ് സെക്രട്ടറി (Information, Culture & Education) ബിന്ദു എൻ. നായർ, ICBF പ്രസിഡന്റ് ഷാനവാസ് ബാവ, ISC പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാൻ, ICC അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ബിർള സ്‌കൂൾ പ്രിൻസിപ്പൽ ആനന്ദ് നായർ, ഐസിസി മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, സഹ സംഘടനാ പ്രസിഡന്റുമാർ, മുതിർന്ന സമൂഹ നേതാക്കൾ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img