02:59pm 07 September 2026
NEWS
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ്
28/08/2025  07:57 PM IST
nila
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ്

ചെങ്ങുന്നൂർ: വർദ്ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരണത്തെ തകർത്തെറിയുവാൻ ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻറ്  ചെങ്ങന്നൂർ സോക്കർ ലീഗ് - സീസൺ'1  ഫാൽക്കൺ സ്പോർട്സ് ഹബ്ബിൽ തിരുവല്ല
ഡി വൈ എസ് പി  എസ് .നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ ടെറി മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി മാറ്റുരച്ച മത്സരത്തിൽ പുത്തൻകാവ് സെൻ്റ് തോമസ്, മെഴുവേലി ഹോളി ഇന്നസെൻ്റ്സ്, മാരാമൺ സെൻ്റ് ജോൺസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് അവാർഡിന് അർഹരാക്കുകയും ചെയ്തു. ഫാ. മത്തായി കുന്നിൽ, ഫാ. തോമസ് പി. നൈനാൻ, ഫാ. ഗീവർഗീസ് ശമുവേൽ, ഫാ. ജോൺ പി. ഉമ്മൻ, ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഫാ. സുനിൽ ജോസഫ്, ഫാ. ബിജു എൻ. ഈപ്പൻ, ഫാ. രഞ്ജൻ റ്റി. ജോൺ, ഫാ. ഒബിൻ ജോസഫ്, ഫാ. പോൾസൺ ജോൺ, എബി കെ. ആർ. എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.