11:59am 22 September 2026
NEWS
വിജയ്‌യെ തുടർന്ന് നടൻ ധനുഷും രാഷ്ട്രീയത്തിലേക്ക്
28/07/2026  12:19 PM IST
nila
വിജയ്‌യെ തുടർന്ന് നടൻ ധനുഷും രാഷ്ട്രീയത്തിലേക്ക്

 

 ജോസഫ് വിജയ്‌യെ തുടർന്ന് തമിഴ് സിനിമാ നടൻ ധനുഷും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ തമിഴ്‌നാട്ടിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. തന്റെ 43-ത്തെ ജന്മദിനം ആഘോഷിക്കുന്ന ധനുഷിന് വേണ്ടി ആരാധകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കും എന്നാണ് റിപ്പോർട്ട്! ആരാധകരുടെ സംഘടന ഔദ്യോഗികമായി കൊടി രൂപപ്പെടുത്തി പുറത്തിറക്കിയത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് എന്നാണ് പറയപ്പെടുന്നത്. 
  ധനുഷ് അടുത്ത കാലത്തായി ഫാൻസ് ക്ലബിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ധനുഷിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ അദ്ദേഹത്തിൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്തദാനവും ക്ഷേമ ക്യാമ്പും നടന്നു. ഈയിടെ ധനുഷ് തന്റെ ആരാധകർക്കായി പങ്കുവെച്ച സന്ദേശത്തിൽ  ''നമ്മുടെ ഐക്യത്തിന് വലിയ ശക്തിയുണ്ട്. അതിനും ഒരു ലക്ഷ്യമുണ്ട്. നിങ്ങൾ എന്നെ വന്നു കണ്ടു, ഫോട്ടോയെടുത്തു എന്ന് മാത്രം പാടില്ല. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവരെ സഹായിക്കുക. അവർക്ക് ക്ഷേമസഹായം നൽകുക. അതിനായി എല്ലാവരും കൈകോർക്കുക. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' എന്ന  സന്ദേശം നൽകുകയുണ്ടായി! ഇതെല്ലാം ധനുഷ് അടുത്ത് തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നുള്ളതിന്റെ സൂചനയാണ് എന്നാണ്  എല്ലാരും വിലയിരുത്തുന്നത്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img