07:09am 09 November 2026
NEWS
ചെങ്ങന്നൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി
03/08/2026  08:59 PM IST
nila
ചെങ്ങന്നൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി

ചെങ്ങന്നൂർ: കിഴക്ക് വനമേഖലയിൽ മഴ കനത്തതോടെ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരുന്നതു മൂലം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ നഗരസഭ
ഇവിടങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം കയറി. ഇവരെ സുരക്ഷിതമായി ക്യാമ്പുകളിൽ എത്തിച്ചു. 
മണിമലയാറ്റിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയ ജലത്താൽ ഒറ്റപ്പെട്ടുപോയ തിരുവൻവണ്ടൂർ വില്ലേജിൽ നന്നാട് കോട്ടയത്ത് വീട്ടിൽ 
 രാധാമണി - (74), സിന്ധു (50), കാശിനാഥ് 9, എന്നിവരെ എൻ ഡിആർ എഫ് ൻ്റെ സഹായത്തോടെ തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി.

ഉച്ചയോടെ വെള്ളത്തിൻ്റെ വരവ് അല്പം ഒന്നു ശമച്ചത് ജനങ്ങൾക്ക് ആശ്വാസമേകി എങ്കിലും വൃഷ്ടിപ്രദേശത്ത് മഴ ശക്തി പ്രാപിച്ചതു കാരണം മൂഴിയാർ ഡാം തുറന്നതോടെ പമ്പയിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയർന്ന സാഹചര്യത്തിൽ മുൻകരുതലിൻ്റെ ഭാഗമായി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ക്യാമ്പുകളിലെ ആളുകളെ അതീവ സുരക്ഷാകേന്ദ്രങ്ങളിലേക്ക്. മാറ്റിപ്പാർപ്പിച്ചു.
പാണ്ടനാട് വില്ലേജിലെ ദുരിതബാധിതരെ പരുമല ദേവസ്വം ബോർഡ് കോളേജിലേക്കും, ചെങ്ങന്നൂർ, തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എന്നീ ക്യാമ്പുകളിലെ അംഗങ്ങളെ ചെങ്ങന്നൂർ ഐ.എച്ച്‌.ആർ.ഡി എഞ്ചിനിയറിംഗ് കോളേജിലേക്ക് മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു.  തഹസിൽദാരുടെ മേൽനോട്ടത്തിലാണ്നടപടി .

ചെങ്ങന്നൂർ താലൂക്കിലെ ക്യാമ്പ് വിവരങ്ങൾ: 

27 ക്യാമ്പുകളാണ് താലൂക്കിൽ ആരംഭിച്ചിട്ടുള്ളത്. 470 കുടുംബങ്ങളിലെ സ്ത്രീകളും പുരുഷൻമാരും കുട്ടികളും വയോജനങ്ങളുമടക്കം 1584 പേരാണ്
വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.
തിരുവൻവണ്ടൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പിലെ 69 പേരാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളേജിലേക്ക് മാറ്റിയത്. ഇതിനായി പ്രത്യേകം കെ എസ് ആർ ടി സി ബസ് സജ്ജമാക്കിയിരുന്നു. ഇവർക്ക് വേണ്ട ഭക്ഷ്യധാന്യം, പാചകത്തിനുള്ള ഇന്ധനം ഉൾപ്പെടെ നൽകിയിരുന്നു.
രണ്ടാം വാർഡ് മെമ്പർ സജു
 ഇടക്കല്ലിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത രാജേഷ് എന്നിവർ നേതൃത്വം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img