NEWS
ഡ്രോൺ നിരോധനം ലംഘിച്ചു; ഖത്തറിൽ അഞ്ചുപേർ പിടിയിൽ
10/03/2026 07:58 PM IST
nila

ദോഹ: രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ഡ്രോൺ നിരോധന ഉത്തരവ് ലംഘിച്ചതിന് അഞ്ചുപേരെ ആഭ്യന്തര മന്ത്രാലയം (MOI) അറസ്റ്റ് ചെയ്തു. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും സമൂഹത്തിന്റെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിന്റെയും ഭാഗമായാണ് രാജ്യത്തുടനീളം ഡ്രോണുകൾ പറത്തുന്നതിനും ഉപയോഗിക്കുന്നതിനും ഖത്തർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











