11:40am 24 October 2026
NEWS
ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്
24/10/2026  09:27 AM IST
nila
ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്

 

പത്തനംതിട്ട: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്‌പോർട്ട് കരാറുകാരനായ എസ്എസ് ബിനുവിനെയാണ് കേസിൽ പിടികൂടിയത്. സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റതിലൂടെ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

മിൽമ നെയ്യിന് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സന്നിധാനത്തേക്ക് വിതരണം ചെയ്യേണ്ട നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് വിറ്റതെന്നാണ് വിവരം.

ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടായ സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img