08:18pm 12 November 2026
NEWS
മെട്രാഷ് വഴി സാമ്പത്തിക ക്ലെയിമുകൾ അടയ്ക്കാനുള്ള സേവനം ആരംഭിച്ചു
05/04/2026  04:48 PM IST
nila
മെട്രാഷ് വഴി സാമ്പത്തിക ക്ലെയിമുകൾ അടയ്ക്കാനുള്ള സേവനം ആരംഭിച്ചു

 


​ദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം, സാമ്പത്തിക ക്ലെയിമുകൾ ഇലക്ട്രോണിക് ആയി അടയ്ക്കാനുള്ള പുതിയ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും മെട്രാഷ് (Metrash) ആപ്പ് വഴിയും ഇനി മുതൽ പണമടയ്ക്കാം.
​ഫീസുകൾ, പിഴകൾ, യാത്രാ ടിക്കറ്റ് ചെലവുകൾ എന്നിവ വളരെ എളുപ്പത്തിൽ അടയ്ക്കാൻ ഈ സേവനം ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.മെട്രാഷ് ആപ്പിലോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ പ്രവേശിക്കുക.
​'Security' വിൻഡോ തിരഞ്ഞെടുത്ത് 
​'Financial Claims' എന്നതിൽ ക്ലിക്ക് ചെയ്തശേഷം 
​'Personal' അല്ലെങ്കിൽ 'Establishment' ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക.
​അടയ്ക്കാനുള്ള തുക (ഫീസ്‌, പിഴ, ടിക്കറ്റ്) തിരഞ്ഞെടുത്ത് 'Records' ക്ലിക്ക് ചെയ്ത് തുക നേരിട്ട് അടയ്ക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img