11:28pm 11 November 2026
NEWS
വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഇന്ന്
19/11/2025  06:28 AM IST
nila
വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. വൈഷ്ണയും പരാതിക്കാരനായ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറും പങ്കെടുത്ത ഹിയറിങ് രണ്ടര മണിക്കൂർ നീണ്ടു. ഇരു പക്ഷങ്ങളുടെയും വാദങ്ങൾ കേട്ട കമ്മിഷൻ, അന്തിമ തീരുമാനം ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. നിയമപ്രക്രിയയിൽ വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കുന്നതിനുള്ള നിയമനടപടികൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വൈഷ്ണയുടെ അഭിഭാഷകൻ അഡ്വ. മൃദുൽ ജോൺ മാത്യുവിന്റെ വാദം. ധനേഷിന്റെ വീട്ടു നമ്പറിൽ 28 പേർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും, അത് കേസുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. അന്തിമ തീരുമാനം പ്രസിദ്ധീകരിക്കാനിരിക്കെ ഇരുവിഭാഗങ്ങളും കമ്മിഷന്റെ നിലപാട് കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img