03:11am 23 November 2026
NEWS
സ്വതന്ത്ര സിനിമകൾക്ക് ചലച്ചിത്രോത്സവങ്ങൾ കരുത്തുറ്റ വേദി: നന്ദിത ദാസ്
22/11/2026  03:23 PM IST
nila
സ്വതന്ത്ര സിനിമകൾക്ക് ചലച്ചിത്രോത്സവങ്ങൾ കരുത്തുറ്റ വേദി: നന്ദിത ദാസ്

 


​ദോഹ:സംഘർഷങ്ങളും അക്രമങ്ങളും മുൻവിധികളും നിറഞ്ഞ ലോകത്ത് സിനിമയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് പ്രശസ്ത ഇന്ത്യൻ നടിയും സംവിധായികയുമായ നന്ദിത ദാസ് വ്യക്തമാക്കി. 'ദോഹ സിനിമാറ്റിക് ഫെസ്റ്റിവൽ 2026'-ൽ സർഗ്ഗാത്മക മികവിനുള്ള പുരസ്കാരം (Creative Excellence Award) ഏറ്റുവാങ്ങിയശേഷം നടന്നവാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നന്ദിത. സിനിമയ്ക്ക് നൽകിയ വിശിഷ്ട സംഭാവനകളെ മാനിച്ച് ഉദ്ഘാടന ചടങ്ങിൽ നന്ദിത ദാസിനെയും സിറിയൻ നടൻ തൈം ഹസനെയും പുരസ്കാരം നൽകി ആദരിച്ചിരുന്നു.  
​സ്വതന്ത്ര സിനിമകൾക്ക് ചലച്ചിത്രോത്സവങ്ങൾ കരുത്തുറ്റ വേദിയാണെന്ന് ചൂണ്ടിക്കാണിച്ച നന്ദിദാസ് പല സിനിമകളും ചലച്ചിത്രമേളകളിൽ എത്തുന്നതോടൊപ്പം ഒതുങ്ങിപ്പോകുകയും തിയേറ്ററുകളിലേക്കോ സ്ക്രീനിലേക്കോ എത്താതെ പോകുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. വിതരണക്കാർ, നിർമ്മാതാക്കൾ, തിയേറ്റർ ഉടമകൾ, സ്പോൺസർമാർ എന്നിവരുൾപ്പെടുന്ന സമഗ്രമായ ഒരു സംവിധാനം സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കാനായി ആവശ്യമുണ്ടെന്നും അവർകൂട്ടിച്ചേർത്തു. ഒരു കാലത്ത് സ്വതന്ത്ര സിനിമകൾക്ക് ഇടം നൽകിയിരുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ പോലും ഇന്ന് വാണിജ്യ താൽപ്പര്യങ്ങളിലേക്ക് തിരിയാനുള്ള സമ്മർദ്ദം നേരിടുകയാണെന്നും നന്ദിത ദാസ് ചൂണ്ടിക്കാട്ടി.  
​ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ആയിരത്തോളം സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നും, എന്നാൽ സിനിമകൾ സ്ക്രീനുകളിൽ എത്തുന്ന കാര്യത്തിൽ നിർമ്മാതാക്കളും പ്രേക്ഷകരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img