NEWS
കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു
16/02/2026 08:22 PM IST
nila

ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി താഴമൺ മഠം കണ്ഠരരു ബ്രഹ്മദത്തൻ കൊടിയേറ്റി.
കൊടിയേറ്റ് സദ്യയും നടന്നു.
ഫെബ്രുവരി 25 ന് ആറാട്ടോടു കൂടി സമാപിക്കും. എല്ലാ ദിവസവും നാരായണിയ പാരായണം നടക്കും.
17, 18, 19, 23 , 24 തീയതികളിൽ രാത്രി ഏഴു മുതൽ തിരുവാതിര. 20 ന് പകൽ 12 ന് ഉത്സവബലി ദർശനം. വൈകിട്ട് 6 ന് പഞ്ചവാദ്യം അരങ്ങേറ്റം. രാത്രി 8.30 ന് ഗരുഡവാഹനം എഴുന്നെള്ളിപ്പ്. 21ന് രാത്രി 7 ന് കളരിപ്പയറ്റ്. 8 ന് സോപാന സംഗീതം, 9 ന് നൃത്തനൃത്ത്യങ്ങൾ. 22 ന് രാത്രി 7 ന് വയലിൻ ഫ്യൂഷൻ, 9 ന് അൻപൊലി.
23 ന് രാത്രി 7 ന് അവാർഡ് വിതരണം.
24 ന് രാത്രി 8 ന് സേവ. 12 ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 25 ന് പകൽ 2.30 ന് ആറാട്ട് എഴുന്നെള്ളിപ്പ്. രാത്രി ഒന്നിന് ആറാട്ട് വരവ്, ആറാട്ട് വിളക്ക്. തുടർന്ന് കൊടിയിറക്ക്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











