04:28pm 18 April 2026
NEWS
എഫ്.സി.ആർ.എ നിയമഭേദഗതി പൊതുസമൂഹത്തിന്റെ ആശങ്കകൾ നീക്കണം
01/04/2026  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഫ്.സി.ആർ.എ നിയമഭേദഗതി  പൊതുസമൂഹത്തിന്റെ ആശങ്കകൾ നീക്കണം

കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് നീട്ടിവെച്ചത് താൽക്കാലികമായി ആശ്വാസകരമാണ്. ബില്ലിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. സഭകളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ കേൾക്കാൻ സർക്കാർ തയാറാകണം. അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണോ ബിൽ അവതരണം മാറ്റിയതെന്നും സ്വാഭാവികമായി സംശയിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഭകൾ ഇവിടെയുണ്ടാകും. നിലവിലെ ബിൽ പാസാക്കില്ലെന്ന ശ്രീ.രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നു.

എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കുകയും, ബില്ലിലെ ജനാധിപത്യവിരുദ്ധമായ ഭേദഗതികൾ നീക്കം ചെയ്യുകയും വേണമെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ നിലപാട്. ക്രൈസ്തവർക്ക് വേണ്ടി മാത്രമല്ല ഏവർക്കും വേണ്ടിയാണ് സഭകൾ സ്വരമുയർത്തുന്നത്.  എഫ്.സി.ആർ.എ സംബന്ധിച്ച നിലവിലെ നിയമം അതിശക്തമാണ്. അക്കൗണ്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാകുന്നുമുണ്ട്. കർശനമായ നിയമമുണ്ടായിട്ടും എന്തുകൊണ്ട് ഭേദഗതിക്ക് ശ്രമിക്കുന്നു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. മലങ്കര സഭയ്ക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന നയങ്ങളെയാണ് എതിർക്കുന്നത്. ഏവരെയും വിശ്വാസത്തിലെടുത്തും, ജനാധിപത്യപരമായ ചർച്ചകളിലൂടെയും പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img