09:39pm 02 August 2026
NEWS
എഫ്.സി.സി വായനക്കൂട്ടം കവിതാസ്വാദന സദസ്സ് ഇന്ന് August 1 ന്
31/07/2026  08:16 PM IST
nila
എഫ്.സി.സി വായനക്കൂട്ടം കവിതാസ്വാദന സദസ്സ് ഇന്ന് August 1 ന്

ദോഹ: എഫ്.സി.സി (Friends Cultural Center) വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ…” എന്ന കവിതാസ്വാദന സദസ്സ് നാളെ, 2026 ആഗസ്റ്റ് 1-ന് ശനിയാഴ്ച വൈകുന്നേരം 6.30ന് എഫ്.സി.സി ഹാളിൽ നടക്കും.

ദോഹയിലെ കവികളെയും കാവ്യാസ്വാദകരെയും ഒരുമിപ്പിക്കുന്ന ഈ സദസ്സിൽ കവിതാവതരണം, ആസ്വാദനം, നിരൂപണം, പൊതുചർച്ച തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.

കവിതയിലൂടെ മാനുഷിക മൂല്യങ്ങളും സർഗാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സാഹിത്യസന്ധ്യയിലേക്ക് എല്ലാ സാഹിത്യപ്രേമികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

 വേദി: എഫ്.സി.സി ഹാൾ
തീയതി: 2026 ആഗസ്റ്റ് 1, ശനിയാഴ്ച
സമയം: വൈകുന്നേരം 6.30

ബന്ധപ്പെടാൻ:
7070 4901
 WhatsApp: 5006 9269

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img