11:22pm 10 November 2026
NEWS
സാനു മാഷിന് വിട
03/08/2025  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാനു മാഷിന് വിട

കൊച്ചി: പ്രൊഫ. എം.കെ സാനുമാഷിന് കേരളം വിടചൊല്ലി. ഞായറാഴ്ച വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

കലാ- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് എം കെ സാനുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കാരിക്കാമുറി ക്രോസ്റോഡിലെ വസതിയായ 'സന്ധ്യ'യിലും തുടര്‍ന്ന് ടൗണ്‍ ഹാളിലും ഒഴുകിയെത്തിയത്.  

ശനിയാഴ്ച വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വീണ് ഇടുപ്പെല്ല് പൊട്ടിയതിനെതുടര്‍ന്ന് 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്കുശേഷം ശ്വാസതടസ്സവും ന്യുമോണിയയും ആരോഗ്യസ്ഥിതി മോശമാക്കി. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img