NEWS
അൽ ജമീലിയയിൽ ഫഹദ് ബിൻ ഫാലിഹ് അൽ ഷഹ്‌വാനി പള്ളി ഉദ്ഘാടനം ചെയ്തു
30/07/2026 05:13 PM IST
NILA

ദോഹ: അൽ ജമീലിയ പ്രദേശത്ത് പുനർനിർമ്മിച്ച ഫഹദ് ബിൻ ഫാലിഹ് അൽ ഷഹ്‌വാനി പള്ളി ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് വിഭാഗം ഉദ്ഘാടനം ചെയ്തു. രാജ്യത്തുണ്ടാകുന്ന നഗരവികസനത്തിനും ജനസംഖ്യാ വർധനവിനും അനുസൃതമായി പള്ളികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഴയ പള്ളി പൊളിച്ചുമാറ്റി പുതിയത് നിർമ്മിച്ചത്.
750 ചതുരശ്ര മീറ്റർവിസ്തീർണ്ണമുള്ള പള്ളിയിൽ 156 പ്രാർത്ഥനക്കാർക്ക് ഒരേസമയം നമസ്കരിക്കാം.പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യയിലുള്ള മിനാരമുള്ള പള്ളിയിൽ
ആധുനിക രീതിയിലുള്ള വുളൂഅ് (അംഗശുദ്ധി) സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഔഖാഫ് മന്ത്രാലയത്തിന്റെ 2025-2030 സ്ട്രാറ്റജിക് പ്ലാനിന്റെയും ഖത്തർ നാഷണൽ വിഷൻ 2030-ന്റെയും ഭാഗമായി ഒരു ഉദാരമതിയുടെ സംഭാവനയോടെയാണ് പള്ളിയുടെ നിർമ്മാണം സാധ്യമായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











