NEWS
പ്രവാസി കമ്മീഷൻ അദാലത്ത് നാളെ
07/09/2026 06:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസിന്റെ അധ്യക്ഷതയിൽ നാളെ (09.09.2026) രാവിലെ 10 മണിക്ക് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാവുന്നതാണ്. കമ്മീഷൻ അംഗങ്ങളായ പി എം ജാബിർ, ഡോക്ടർ മാത്യൂസ് കെ ലൂക്കോസ്, എം എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവർ സംബന്ധിക്കും. ഫോൺ: 0471 2322311.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









