
ദോഹ: ബെഞ്ചുമ്മൽ ബോയ്സ് സംഘടിപ്പിക്കുന്ന ആവേശം 2K26 – ചാപ്റ്റർ 2: ദ സൗത്ത് ഇന്ത്യൻ എഡിഷൻ നവംബർ 20 വെള്ളിയാഴ്ച ഖത്തറിലെ ഏഷ്യൻ ടൗൺ ആംഫിതിയേറ്ററിൽ നടക്കും.
കഴിഞ്ഞ വർഷം നടന്ന ആവേശം 2K25ന്റെ വിജയത്തിന് പിന്നാലെയാണ് ഇത്തവണ രണ്ടാം പതിപ്പുമായി സംഘാടകർ എത്തുന്നത്. മലയാളം, തമിഴ് സംഗീതരംഗത്തെ പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ, ടിക്കറ്റ് ലോഞ്ച് ഒക്ടോബർ 25ന് ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. രണ്ട് സർപ്രൈസ് ആർട്ടിസ്റ്റുകളെ കൂടി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.
QTickets വഴിയും തിരഞ്ഞെടുക്കപ്പെട്ട ടിക്കറ്റ് കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. പ്രത്യേക ഓഫറിന്റെ ഭാഗമായി 1,500 ടിക്കറ്റുകൾ ഒരു ഖത്തർ റിയാലിന് ലഭ്യമാകും. ഏർലി ബേർഡ് ടിക്കറ്റ് ഓഫറുകൾ നവംബർ 10 വരെ തുടരും.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തെയും സംഗീതപ്രേമികളെയും ആവേശം 2K26ന്റെ ഭാഗമാകാൻ ബെഞ്ചുമ്മൽ ബോയ്സ് ക്ഷണിച്ചു.
അന്വേഷണങ്ങൾക്ക്: +974 3012 6326










