
മാന്നാർ: അതിതീവ്രമഴയിലും മഴക്കെടുതിയിലുംപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 100 കണക്കിന് കുടുംബാംഗങ്ങൾ താമസിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരീക്ഷകൾ ഓണ അവധി കഴിഞ്ഞ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാന്നാർ ,ചെന്നിത്തല,ബുധനൂർ,പാണ്ടനാട് പഞ്ചായത്തുകളിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. ദുരുതക്കെടുതിയിൽ നിൽക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായവും മരുന്നും നൽകുവാൻ റവന്യൂവകുപ്പ് കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മാന്നാർ എസ് എൻ ഡി പി യൂണിയൻ മാന്നാർ മേഖലയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാഹാളിൽ നടന്ന യോഗത്തിൽ മേഖല ചെയർമാൻ വേണു കെ കേശവ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം ഗുരുവസന്തോത്സവം 2026 ൻ്റെ കാര്യപരിപാടികൾ വിശദീകരിച്ചു.യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ അഡ്.കമ്മറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ,പി ബി സൂരജ്,രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ റ്റി കെ,അനിഷ് പി ചേങ്കര,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് ,വൈസ് ചെയർപേഴ്സൺ ബിനി സതീശൻ,ട്രഷറർ പ്രവദ രാജപ്പൻ,കേന്ദ്രസമിതിയംഗങ്ങളായ സിന്ധു സുഭാഷ്,വസന്തകുമാരി,എക്സി. കമ്മറ്റിയംഗങ്ങളായ ഗിരിജ ഓമനക്കുട്ടൻ,സുമാരാജൻ,വനിതാസംഘം മേഖല കൺവീനർ ലളിതാംബിക എന്നിവർ പ്രസംഗിച്ചു. മേഖല കൺവീനർ സുധാകൻ സർഗം സ്വാഗതവും വനിതാസംഘം മേഖല ചെയർപേഴ്സൺ വിജയശ്രീ കൃതജ്ഞതയും പറഞ്ഞു.










