05:03am 11 September 2026
NEWS
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും
12/01/2026  09:33 PM IST
nila
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും

ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ  വെച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടന്നു. അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ആർ. പ്രവീൺകുമാർ പ്രബന്ധം അവതരിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 ഡി പി ഇ പി- എസ് എസ് എ പാഠ്യപദ്ധതിയുടെ തുടർച്ചയാണെന്നും, ഇത് ജനാധിപത്യ വിദ്യാഭ്യാസ കാഴ്ചപ്പാടിന് വിരുദ്ധവും തൊഴിൽ പരിശീലനം എന്ന പേരിൽ ഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയാണ് ഇതിൻറെ ലക്ഷ്യമെന്നും പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 
നവോത്ഥാന സംരക്ഷണ വേദി വൈസ് ചെയർമാൻ റ്റി. ഗോപാലകൃഷ്ണൻ തമ്പി അധ്യക്ഷത വഹിച്ചു. കൺവീനർ മധു ചെങ്ങന്നൂർ, മണിയൻ കാവാലം, പി.എം. രാധാകൃഷ്ണൻ, മോഹനൻ കാരക്കാട്, കെ.കെ. ദിനേശ് എന്നിവർ പ്രബന്ധത്തിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത്
 സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img