10:36am 14 July 2026
NEWS
ഖത്തർ ഫാദർ അമീറിന്‍റെ നിര്യാണത്തിൽ എറോസ് അനുശോചനം രേഖപ്പെടുത്തി
13/07/2026  05:13 PM IST
nila
ഖത്തർ  ഫാദർ അമീറിന്‍റെ നിര്യാണത്തിൽ എറോസ് അനുശോചനം രേഖപ്പെടുത്തി



ഏബിൾ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്  മാനേജ്മെന്‍റിന്‍റെയും   ജീവനക്കാരുടെയും സംയുക്ത സംഘടനയായ  എറോസ്  (AROSE), മുന്‍ അമീറും ഫാദര്‍ ഓഫ് അമീറുമായ ഹിസ് ഹൈനസ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ   നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഖത്തർ അമീർ ഹിസ് ഹൈനെസ് ഷൈഖ് തമീം ബിൻ ഹമദ് അൽ ഥാനി, അൽ താനി രാജകുടുംബം, ഖത്തർ സർക്കാർ, ഖത്തർ ജനത എന്നിവർക്കും എറോസ് ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
ആധുനിക ഖത്തറിന്‍റെ രൂപീകരണത്തിലും രാജ്യത്തിന്‍റെ അഭൂതപൂർവമായ വികസനത്തിനും സമൃദ്ധിക്കും ശക്തമായ അടിത്തറ പാകുന്നതിലും ഫാദർ അമീറിന്‍റെ ദീർഘവീക്ഷണവും വിവേകപൂർണമായ നേതൃത്വവും നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് എറോസ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ മഹത്തായ പാരമ്പര്യവും ദർശനവും വരും തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഏബിൾ  ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് പുറായിൽ, മാനേജിംഗ് ഡയറക്ടർ ഖാലിദ് കമ്പളവന്‍ എറോസ് ചെയർമാൻ അൻസാർ അരിബ്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ തുവാരിക്കൽ, ഫിനാൻസ് ഡയറക്ടർ മുജീബ് ടി.ടി., ഓപ്പറേഷണൽ ഹെഡ് ഫൈസൽ സലീം, മൊസൈബ് ഹൈദർ എന്നിവർ അനുശോചന സന്ദേശത്തിൽ ഖത്തർ അമീറിനും രാജകുടുംബത്തിനും ഖത്തർ സർക്കാരിനും ജനങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തി. ദേശീയ ദുഃഖാചരണത്തിന്‍റെ ഈ വേളയിൽ ഖത്തറിനൊപ്പമാണെന്ന് അവർ അറിയിച്ചു.
പരേതനായ ഫാദർ അമീറിന് അല്ലാഹു സ്വർഗത്തിലെ ഉന്നത സ്ഥാനം നൽകുകയും, അമീറിനും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും ഈ വിയോഗം താങ്ങാനുള്ള ശക്തിയും ക്ഷമയും പ്രദാനം ചെയ്യട്ടെയെന്നും അവർ പ്രാർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img