നടത്തി

എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന പച്ചക്കറി കിറ്റ് വിതരണം എറണാകുളം മാർക്കറ്റ് കോംപ്ലക്സിൽ നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട M P ഹൈബി ഈഡൻ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി മേയർ അഡ്വ. മിനി മോൾ വി.കെ., ഡെപ്യൂട്ടി മേയർ സുധീർ വി.ആർ., ഡിവിഷൻ കൗൺസിലർ ടൈസൺ മാത്യു എന്നിവർ പങ്കെടുത്തു ഈ കാരുണ്യ പ്രവർത്തനത്തെ ശ്ലാഘിച്ച്,പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും സമൂഹത്തിലെ അർഹരായവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ വർഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറി കിറ്റ് വിതരണം സംഘടിപ്പിച്ചത് എന്ന് സ്റ്റാൾ owners president K P ബിനു പറഞ്ഞു.വ്യാപാര മേഖലയിലെ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധതയോടെയും സഹജീവി സ്നേഹത്തോടെയും മുന്നോട്ടുപോകുന്നതിന്റെ മികച്ച മാതൃകയാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എറണാകുളം മാർക്കറ്റ് സ്റ്റാൾ owners പബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർമാൻ,TH നാസർ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ശ്രീ K P ബിനു അധ്യക്ഷത വഹിച്ചു.
കെഎംസിസി പ്രസിഡണ്ട് പി നിസാർ, ജനറൽ സെക്രട്ടറി VE അൻവർ, സ്ഥാപക നേതാവും മുൻ പ്രസിഡണ്ടുമായ LA ജോഷി, Market സ്റ്റാൾ owners association മുൻ പ്രസിഡണ്ട് സി ജെ ജോർജ്, എന്നിവർ ആശംസകൾ നേർന്നു.
ഓണത്തിന്റെ സന്ദേശമായ സ്നേഹവും സാഹോദര്യവും പങ്കുവെക്കലും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. യൂത്ത് വിംഗ് പ്രസിഡണ്ട് N A സക്കറിയ നന്ദി പ്രകാശിപ്പിച്ചു.
Photo Courtesy - Google







