05:47pm 09 November 2026
NEWS
എറണാകുളം ജില്ല നാരായണീയ സംഗമം നടത്തി
27/05/2025  10:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ല നാരായണീയ സംഗമം നടത്തി

എറണാകുളം : ഗുരുവായൂരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ  ആഭിമുഖ്യത്തിൽ നടക്കുന്ന വൈകുണ്ഠാമൃതം നാരായണീയ മഹോത്സവ ത്തിന്റെ ഭാഗമായി  ഇടപ്പള്ളി തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര തിത്തിൽ 308 അമ്മമാരുടെ നേത്രത്വത്തിൽ നാരായണീയ സംഗമം നടന്നു, ഗുരുവായൂരിൽ വച്ച് നടത്തുന്ന നാരായണീയ മഹോത്സാവത്തിന്റെ വിജയത്തിനായി 501 അംഗ കമ്മീറ്റി രൂപികരിച്ചു. 

ആചാര്യ രാജി വിജയൻ കർത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ     ഷീല രാമചന്ദ്രനും മകൾ ആരതി രാമചന്ദ്രനും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. അഖില ഭാരത  നാരായണീയ സമിതി കേന്ദ്ര നേതാക്കളായ അഡ്വ.മാങ്ങോട്ടു രാമകൃഷ്ണൻ, എസ്. അജിത് കുമാർ, പ്രദീപ് വെണ്ണല, ആർ നാരായണപിള്ള, എടത്തല വിജയകുമാർ തന്ത്രി, സി ജി രാജഗോപാൽ,കെ മുരളീധരൻ, ടി. യു. മനോജ്  നന്ദകുമാർ, മറ്റു നാരായണീയ ആചാര്യമാർ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ഉപഹാരം സമർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img