
എറണാകുളം : ഗുരുവായൂരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈകുണ്ഠാമൃതം നാരായണീയ മഹോത്സവ ത്തിന്റെ ഭാഗമായി ഇടപ്പള്ളി തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര തിത്തിൽ 308 അമ്മമാരുടെ നേത്രത്വത്തിൽ നാരായണീയ സംഗമം നടന്നു, ഗുരുവായൂരിൽ വച്ച് നടത്തുന്ന നാരായണീയ മഹോത്സാവത്തിന്റെ വിജയത്തിനായി 501 അംഗ കമ്മീറ്റി രൂപികരിച്ചു.
ആചാര്യ രാജി വിജയൻ കർത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഷീല രാമചന്ദ്രനും മകൾ ആരതി രാമചന്ദ്രനും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഖില ഭാരത നാരായണീയ സമിതി കേന്ദ്ര നേതാക്കളായ അഡ്വ.മാങ്ങോട്ടു രാമകൃഷ്ണൻ, എസ്. അജിത് കുമാർ, പ്രദീപ് വെണ്ണല, ആർ നാരായണപിള്ള, എടത്തല വിജയകുമാർ തന്ത്രി, സി ജി രാജഗോപാൽ,കെ മുരളീധരൻ, ടി. യു. മനോജ് നന്ദകുമാർ, മറ്റു നാരായണീയ ആചാര്യമാർ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു.











