
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം- വേണാടു ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ജനവാസ മേഖലയിൽ അശ്രദ്ധമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, നിക്ഷേപിക്കുന്നതിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി
പാണ്ടനാട്
മിത്രമഠം ജങ്ഷനിൽ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടു
വിശദീകരണ യോഗം നടത്തി.
യോഗത്തിൽ ഫോറം പ്രസിഡൻ്റ് ചങ്ങരത്തു രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, അടിമുറ്റത്തു മഠം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്തു മെമ്പർ കെ.ബി.യശോധരൻ,
ഡോ. ഷിബുഉമ്മൻ, ജോൺമാത്യു മുല്ലശ്ശേരി, അഡ്വ : ജയിംസ് ജോർജ്ജ്
കെ.ആർ മോഹനൻ, ബാലസുന്ദരപ്പണിക്കർ
അബ്ദുൾ റഹ്മാൻ കുഞ്ഞു്,
ഗോപി ബുധനൂർ,
ഫോറം സെ
ക്രട്ടറി ഡി.നാഗേഷ് കുമാർ ,ഫോറം ട്രഷറാർ
റോബർട്ട് .റ്റി. ജോർജ് എന്നിവർ പ്രസംഗിച്ചു.
. സംസ്ഥാന ഫോക്
ലോർ അക്കാഡമിയുടെ
അവാർഡ് നേടിയ
ഗോപി ബുധനൂരിനെ ബ്രഹ്മശ്രീ സുരേഷ്ഭട്ടതിരിയും ഫോറം പ്രസിഡൻ്റും ചേർന്നു് പൊന്നാട അണിയിച്ച് ആദരിച്ചു.











