11:17am 07 September 2026
NEWS
കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
23/05/2026  07:35 AM IST
nila
 കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

 

​ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല  വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആൻ്റണി (21) നെയാണ് കാണാതായത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.

​രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് ജോയേലിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ശനിയാഴ്ചയും തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.