
ദോഹ: പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി തുക നിക്ഷേപമായി വിനിയോഗിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി ഖത്തർ. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഗ്രാറ്റ്യൂട്ടി നിക്ഷേപ പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ധനമന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക ഗസറ്റ് അറിയിച്ചു.
പൗരന്മാരും പ്രവാസികളും സ്വമേധയാ അംഗമാകാവുന്ന സേവിങ്‌സ്–നിക്ഷേപ സംവിധാനമാണ് കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. നിലവിലുള്ള തൊഴിൽ നിയമങ്ങളും പെൻഷൻ ചട്ടങ്ങളുംസംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് തുകയും മറ്റ് സാമ്പത്തിക സംഭാവനകളും നിക്ഷേപമായി മാറ്റി ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, രാജ്യത്ത് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.പദ്ധതിയുടെ ഭാഗമായി നിക്ഷേപ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും രൂപപ്പെടുത്തൽ, ബന്ധപ്പെട്ട സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളുമായി ഏകോപനം, ജീവനക്കാരെ ഉൾപ്പെടുത്തി സമഗ്ര വിലയിരുത്തൽ നടത്തൽ, രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കൽ എന്നിവയും കമ്മിറ്റിയുടെ ചുമതലയിലുണ്ടാകും. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും.
ദോഹ: ദോഹ: പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി തുക നിക്ഷേപമായി മാറ്റുന്ന പദ്ധതിയുമായി ഖത്തർ സർക്കാർ. ഇതിനായി ജീവനക്കാരുടെയും തൊഴിലാളികളുടെയും എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി നിക്ഷേപ സംവിധാനം രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക ഗസറ്റ് അറിയിച്ചു.
ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റിക്ക്, പൗരന്മാർക്കും പ്രവാസികൾക്കുമായി സേവിങ്‌സ്–നിക്ഷേപ പദ്ധതി തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരം തേടുന്നതിനാണ് ച നിലവിലുള്ള തൊഴിൽ നിയമങ്ങളെയും നിയമപരമായ പെൻഷൻ സംവിധാനങ്ങളെയും ബാധിക്കാതെയാണ് പദ്ധതി നടപ്പാക്കുക.
പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് തുകയും മറ്റ് സംഭാവനകളും നിക്ഷേപമായി മാറ്റി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, വിദഗ്ധരായ പ്രവാസി പ്രതിഭകളെ ഖത്തറിലേക്ക് ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി നിക്ഷേപ ചട്ടങ്ങളും മാനദണ്ഡങ്ങളും നിർണ്ണയിക്കൽ, സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളുമായി ഏകോപനം, ജീവനക്കാരെ ഉൾപ്പെടുത്തി സമഗ്ര സർവേ നടത്തൽ, രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കൽ, പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് പൊതുജന ബോധവൽക്കരണം നടത്തൽ എന്നിവയും കമ്മിറ്റിയുടെ ചുമതലയിലുണ്ടാകും.
മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും. തുടർന്നുള്ള കാലയളവിൽ പദ്ധതി നിരന്തരം വിലയിരുത്തുകയും ആവശ്യമായ ഭേദഗതികൾ വരുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.











