10:29am 13 November 2026
NEWS
തീരദേശത്ത് അടിയന്തര ജാഗ്രത: വിനോദ-മത്സ്യബന്ധന ബോട്ടുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി മന്ത്രാലയം
30/06/2026  10:57 AM IST
nila
തീരദേശത്ത് അടിയന്തര ജാഗ്രത: വിനോദ-മത്സ്യബന്ധന ബോട്ടുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി മന്ത്രാലയം

 


​ദോഹ: പൊതുസുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാത്തരം സമുദ്രവിനോദങ്ങൾക്കും വിനോദസഞ്ചാര-മത്സ്യബന്ധന യാനങ്ങളുടെ സർവീസുകൾക്കും ഗതാഗത മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി. വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തരം ചെറുകിട, ഇടത്തരം ജലവാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.
​ഇന്നലെമുതൽ ( ജൂൺ 29) പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകുന്നതും സമുദ്രവിനോദങ്ങളിൽ ഏർപ്പെടുന്നതും പൂർണ്ണമായും നിർത്തിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
​അന്താരാഷ്ട്ര കപ്പലുകൾക്ക് ഇളവ്
​അതേസമയം, അന്താരാഷ്ട്ര സമുദ്ര സുരക്ഷാ കരാറുകളുടെ പരിധിയിൽ വരുന്ന വലിയ ചരക്കുകപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ഈ വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ നിലവിലുള്ള നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി തങ്ങളുടെ സർവീസുകൾ തുടരും.
രാജ്യത്തെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഈ താൽക്കാലിക മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img