02:00am 11 November 2026
NEWS
സീനായ്കുന്നു പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ
31/08/2025  06:32 PM IST
nila
സീനായ്കുന്നു പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ

കാരയ്ക്കാട്. സീനായികുന്നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് (31.08.2025) കൊടിയേറി സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും 6.30 മുതൽ പ്രഭാത നമസ്കാരം വി. കുർബാന, മധ്യസ്ഥ പ്രാർത്ഥന.  വൈകിട്ട് 6 മുതൽ സന്ധ്യാ നമസ്കാരം, 4 ന് വി. മൂന്നിൻമേൽ കുർബാന.4, 5,6 തീയതികളിൽ വൈകിട്ട് യഥാക്രമം  ഫാ. അഖിൽ മഞ്ഞനിക്കര,           ഫാ. ഡോ. ജിജു ഏലിയാസ്, ഫാ.ബിജു ജോൺ മഞ്ഞനിക്കര എന്നിവർ സുവിശേഷ പ്രസംഗം നിർവഹിക്കും. 7 ന് പാറക്കൽ മേലൂട്ട് സെന്റ് മേരീസ് കുരിശടിയിൽ നിന്ന് നാടുചുറ്റി പള്ളിയിലേക്ക് ഭക്തി നിർഭരമായ റാസ. 8 ന് നേർച്ച വിളമ്പോടു കൊടിയിറങ്ങും. പെരുന്നാൾ ശുശ്രുഷകൾക്ക് വികാരി ഫാ ജെയിംസ് ജോർജ് അസി. വികാരി ഫാ.സാജൻ റ്റി ജോൺ എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.