
ദോഹ: ഖത്തറിൽ
ഈദ് അൽ ഫിത്തർ നമസ്കാരം രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ (Enclosed Mosques) വെച്ച് നിർവഹിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
നമസ്കരിക്കാൻ എത്തുന്നവരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഖത്തറിലുടനീളം രാവിലെ 5.53-നാണ് പെരുന്നാൾ നമസ്കാരം നടക്കുക. പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയം ഉടൻ പുറത്തുവിടും.
രാജ്യത്തിന്റെയും, നേതൃത്വത്തിന്റെയും, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ച മന്ത്രാലയം, ഈ പുണ്യവേള എല്ലാവരിലേക്കും ഐശ്വര്യവും അനുഗ്രഹങ്ങളും എത്തിക്കട്ടെയെന്നും ആശംസിച്ചു.
ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം ഖത്തറിലെ എല്ലാ മുസ്ലീംങ്ങളോടും മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.











