03:40am 12 November 2026
NEWS
ഖത്തറിൽ പെരുന്നാൾ അവധി മെയ് 26 മുതൽ 30 വരെ
24/05/2026  03:55 PM IST
nila
ഖത്തറിൽ പെരുന്നാൾ അവധി മെയ് 26 മുതൽ 30 വരെ

 

 


ദോഹ: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു.
​അമീരി ദിവാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം
​മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും
​ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 1447 ദുൽഹിജ്ജ 9 (2026 മെയ് 26, ചൊവ്വാഴ്ച) മുതൽ അവധി ആരംഭിക്കും. ദുൽഹിജ്ജ 13 (മെയ് 30, ശനിയാഴ്ച) വരെയാണ് അവധി. അഞ്ച് ദിവസത്തെ പെരുന്നാൾ അവധിക്ക് ശേഷം മെയ് 31, ഞായറാഴ്ച ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതാണ്.
​ഖത്തർ സെൻട്രൽ ബാങ്ക് (QCB), ബാങ്കുകൾ, ക്യു.സി.ബിയുടെയും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെയും (QFMA) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധി ദിവസങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img