
കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മറ്റിയും വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി. ഖത്തർ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം 08-06-25 നു ബിർള പബ്ലിക് സ്‌കൂളിൽ വെച്ച് നടന്നു.2025 സി.ബി.എസ്.ഇ, 10, 12 ക്‌ളാസുകളിലെ ബോർഡ് പരീക്ഷകളിൽ ഖത്തറിൽ ഒന്നാമതായവരെയും കെ.എം.സി.സി ഖത്തർ കുടുംബങ്ങളിൽ നിന്നും മികച്ച മാർക്ക് നേടി മികവ് തെളിയിച്ച കുട്ടികളേയും ഖത്തറിൽ വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ 2025 ൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമാണ് അവാർഡുകൾ നൽകി ആദരിച്ചത്. കൂടാതെ ഗ്രീൻ ടീൻസ് നേരത്തെ നടത്തിയ റമദാൻ ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിർള പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി വൈസ് ചെയർമാനും ഖത്തറിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വവുമായ ഡോ. മോഹൻ തോമസ് ഉദ്‌ഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള കെ.എം.സി.സി. വക ഉപഹാരം ചടങ്ങിൽ വെച്ച് അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി. ഷാഫി ഹാജി സമർപ്പിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ആശംസകൾ നേർന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫിനെ ചടങ്ങിൽ വെച്ച് കെ.എം.സി.സി. ഖത്തർ വനിതാ വിങ്ങിൻറെ നേതൃത്വത്തിൽ ആദരിച്ചു. അൽ ഇഹ്‌സാൻ കെ.എം.സി.സി ഖത്തർ മയ്യിത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ചു കൈമാറി.കെ.എം.സി.സി. ഖത്തർ ട്രഷറർ പി.എസ്.എം. ഹുസ്സൈൻ, ഗ്ലോബൽ കെ.എം.സി സി. വൈസ് പ്രസിഡണ്ട് എസ്.എ.എം ബഷീർ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് എ.പി. മണികണ്ടൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് എ.പി.അബ്ദുറഹ്മാൻ, ഇൻകാസ് ഖത്തർ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ, ജാഫർ തയ്യിൽ, അഫ്സൽ വടകര, വിവിധ അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കെ.എം.സി.സി ഖത്തർ അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സബ്-കമ്മിറ്റി ഭാരവാഹികൾ, ജില്ലാ-മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. അൻവർ വടകര, ഹിബ ഷംന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്ന് ചടങ്ങിന് കൊഴുപ്പേകി. കെ.എം.സി.സി ഖത്തർ സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, പികെ അബ്ദുൽ റഹീം, സിദ്ധീഖ് വാഴക്കാട്, സൽമാൻ ഇളയിടം, അബൂബക്കർ പുതുക്കുടി, വി.ടി.എം സാദിഖ്, ഗ്രീൻ ടീൻസ് ഭാരവാഹികളായ, ബഷീർ കരിയാട്, അൽത്താഫ് മണിയൂർ, ലത്തീഫ് പാതിരപ്പറ്റ, റാഫി പൊന്നാനി, സഗീർ ഇരിയ, റയീസ് എം.ആർ , ഷഹിയ എ.കെ, ഉബൈദുള്ള കുയ്യന, ഹാരിസ് കൊയിലാണ്ടി, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന, മുഹമ്മദ് ഹാഷിർ, ഫാത്തിമ തബസ്സും, വനിതാ വിംഗ് ഭാരവാഹികളായ സമീറ അബ്ദുന്നാസർ, സലീന കൂലത്ത്, സമീറ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.സൽവ സൽമാൻറെ ഖിറാഅത്തോടു കൂടി ആരംഭിച്ച ചടങ്ങിൽ ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് സ്വാഗതവും ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.











