ഹാരിസ് ബീരാൻ എം പി.

വില്യാപ്പള്ളി: പുരോഗതിയിലേക്ക് എത്തുന്നവിധത്തിൽ ഗവൺമെൻ്റ തലത്തിലുള്ള ഉന്നതിയിൽ എത്താൻ വിദ്യാഭ്യാസത്തിലൂടെ ശ്രമം നടത്തണമെന്നും, എന്നാൽ മാത്രമെ സമൂഹം രക്ഷപെടുകയുള്ളുവെന്നും അഡ്വ: ഹാരിസ് ബീരാൻ സി എച്ചിൻ്റെ ദീർഘ വീക്ഷണം അതായിരുന്നുവെന്നും, ഉന്നത പദവിയിലെത്തുന്നതോടെ സമൂഹം അംഗീകരിക്കുന്നുവെന്നുമാണ് കാലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വില്യാപ്പള്ളി എം. ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ 2024-25 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്‌ടു, വി.എച്ച്.എസ്.സി ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന പ്രതിഭാ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു ഹാരിസ് ബീരാൻ.
ഫുൾ എ പ്ലസ് നേടിയവർക്ക് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മറ്റിയുടെ അലിഫ് വിദ്യാഭ്യാസ വിങ്ങ് , 9 എപ്ലസ് നേടിയവർക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ദുബൈ കമ്മറ്റിയുമാണ് ഉപഹാരങ്ങൾ നൽകിയത്
ഈ വർഷത്തെ പ്രതിഭാ സംഗമത്തിൽ വി എം ജെ ഖത്തർ ചാപ്റ്റർ അലിഫ് വിങ്ങ് ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാവ്ൻറ്റെ സമക്ഷം ആദരിച്ചത് പദ്ധതിയ്ക്ക് പ്രസക്തി വർദ്ധിപ്പിച്ചു.
.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിജുള അദ്ധ്യക്ഷത വഹിച്ചു.
60ലക്ഷം രൂപ ചിലവിൽ ആധുനിക സൗകര്യത്തോടെ നവീകരിക്കുന്ന സ്‌ക്കൂൾ ഗ്രൗണ്ടിൻ്റെ പ്രഖ്യാപനം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല നിർവ്വഹിച്ചു. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇ തറുവൈ ഹാജി ഹാരിസ് ബീരാന് സ്‌ക്കൂളിൻ്റെ ഉപഹാരം നൽകി.
വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് ബഹറൈൻ കമ്മറ്റി പി. ഹരിന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമ്മപഥവും പുസ്തകം ബഹറൈൻ കമ്മറ്റി പ്രതിനിധി എ.പി. ഫൈസൽ ഹാരിസ് ബീരാന് നൽകി. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് മുരളി പൂളക്കണ്ടി, പി.ടി.എ പ്രസിഡണ്ട് എം.പി. ഷാജഹാൻ,പ്രിൻസിപ്പാൾ അബ്ദുറഹ്മാൻ കളമുള്ളതിൽ, വി എം ജെ ഖത്തർ ചാപ്റ്റർ രക്ഷാധികാരി തയ്യിൽ കുഞ്ഞബ്ദുല്ലഹാജി, വി.എം.ജെ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് നാസർ നീലിമ,
വി എം ജെ ദുബായ് കമ്മറ്റി പ്രസിഡണ്ട് ആർ.കെ. അബ്ദുല്ലഹാജി, മുസ്ലിം ജമാഅത്ത് ഭാരവാഹികളായ കെ.സി.കുഞ്ഞബ്ദുല്ലഹാജി, വട്ടക്കണ്ടി കുഞ്ഞമ്മദ്, വി.പി. സുലൈമാൻ ഹാജി,ടി.ടി. കുഞ്ഞബദുല്ലഹാജി,കണ്ണോത്ത് മൊയ്തുഹാജി, സ്‌ക്കൂർ എസ് പി ജി കൺവീനർ യൂനുസ് മലാറബത്ത്, കുഞ്ഞമ്മദ് കപ്പിൻ്റവിട, പി.പി അഷറഫ്,കെ.പി ഇബ്രാഹിം, പി.കെ.കെ അബ്ദുല്ല, സാദിഖ് കോയിക്കര,യാസർ കുറ്റിക്കാട്ടിൽ., അൻവർ,ഗഫൂർ,ഫൈസൽ ചാളക്കൽ, പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ ആർ.ശംസുദ്ദീൻ സ്വാഗതവും,പ്രിൻസിപ്പാൾ പി.ഷരീഫ് നന്ദിയും പറഞ്ഞു











