
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി.എം.ആർ.എൽ (CMRL) മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ വിശദമായി ചോദ്യം ചെയ്യാനും പണം കൈപ്പറ്റിയ മറ്റ് രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് ഇ.ഡിയുടെ നീക്കം. കൊച്ചിയിലെ സോണൽ ഓഫീസിൽ ചേർന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തുടർനടപടികൾ സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ സ്വീകരിക്കുന്ന നിലപാട് അറിഞ്ഞ ശേഷമാകും ഇ.ഡി അടുത്ത ഘട്ടത്തിലേക്ക് കടക്കുക. സി.എം.ആർ.എൽ ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ വിജയന് കൊച്ചി ഓഫീസിലേക്ക് ഹാജരാകാൻ നോട്ടീസ് നൽകുക.
വിദേശ അക്കൗണ്ടുകളും റഡാറിൽ; എക്സാലോജിക് അക്കൗണ്ട് മരവിപ്പിച്ചു
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക്' കമ്പനിയുടെയും അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചതായാണ് സൂചന. നിലവിൽ സ്വകാര്യ അക്കൗണ്ടിൽ ഒന്നരലക്ഷം രൂപ മാത്രമാണ് ഉള്ളതെങ്കിലും, മുൻപ് ഈ അക്കൗണ്ട് വഴി നടന്ന വലിയ സാമ്പത്തിക ഇടപാടുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
ഇതിനുപുറമേ, അബുദാബിയിലെ ഒരു ബാങ്കിൽ വീണയുടെ പേരിലുള്ളതും നിലവിൽ നിർജ്ജീവവുമായ (Inactive) അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഈ വിദേശ അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളാണ് ഇ.ഡി പ്രധാനമായും നിരീക്ഷിക്കുന്നത്. 2019 ലാണ് ഈ അക്കൗണ്ട് നിർജ്ജീവമായത്.
182 കോടിയുടെ സംശയകരമായ ഇടപാടുകൾ; യു.ഡി.എഫ് നേതാക്കളും കുരുക്കിലേക്ക്
കഴിഞ്ഞ 15 വർഷത്തിനിടെ സി.എം.ആർ.എൽ കമ്പനി 182 കോടി രൂപയുടെ സംശയകരമായ ഇടപാടുകൾ നടത്തിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കണ്ടെത്തിയിരുന്നു. ഈ തുക പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലിയായി നൽകിയതാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. നിലവിലെ മന്ത്രിസഭയിലെ ചില അംഗങ്ങളും യു.ഡി.എഫിലെ പ്രമുഖ നേതാക്കളും ഇത്തരത്തിൽ പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളിൽ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇ.ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ്: ഐ.പി ബിനു ഉൾപ്പെടെ 20 പേർ റിമാൻഡിൽ
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 20 സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി ബിനു ഉൾപ്പെടെയുള്ള ആറ് പ്രതികൾ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ വധിക്കുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനം തകർത്തുവെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലുകളും ബോണറ്റും കല്ലുപയോഗിച്ച് തകർത്ത മുഖ്യപ്രതി ദിനകറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രമുഖർ:
ഐ.പി.ബിനു (പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി), ദിനകർ, ശ്രീജിത്ത്, ജീവൻ, മനോജ്, ഷാഹിൻ, നിതിൻ രാജ്, അനിൽകുമാർ, കിരൺ, അരവിന്ദ്, ഷഫീഖ്, ഹരീഷ് കുമാർ, ദിനീത്, രേവന്ത്, ലെനിൻ, നന്ദു, രാഹുൽ, രാഹുൽ.എം.എസ്, വൈശാഖ്, അമൽ.
കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചോദ്യം ചെയ്യാനും പണം കൈപ്പറ്റിയ മറ്റ് രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് ഇ.ഡിയുടെ നീക്കം. കൊച്ചിയിലെ സോണൽ ഓഫീസിൽ ചേർന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തുടർനടപടികൾ സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ സ്വീകരിക്കുന്ന നിലപാട് അറിഞ്ഞ ശേഷമാകും ഇ.ഡി അടുത്ത ഘട്ടത്തിലേക്ക് കടക്കുക. സി.എം.ആർ.എൽ ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ വിജയന് കൊച്ചി ഓഫീസിലേക്ക് ഹാജരാകാൻ നോട്ടീസ് നൽകുക.










