04:38pm 04 October 2026
NEWS
ഭൂകമ്പ ബോധവൽക്കരണം: മിഡിൽ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയുംപ്രതിനിധികൾക്കായി ഖത്തർ റെഡ് ക്രസന്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു


04/10/2026  03:36 PM IST
nila
ഭൂകമ്പ ബോധവൽക്കരണം: മിഡിൽ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയുംപ്രതിനിധികൾക്കായി ഖത്തർ റെഡ് ക്രസന്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

 

​ദോഹ: ഭൂകമ്പ സാധ്യതകളെക്കുറിച്ചും ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണം ശക്തമാക്കുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (QRCS) നേതൃത്വത്തിൽ മേഖലയിലെ കമ്മ്യൂണിക്കേഷൻ ശിൽപശാല സംഘടിപ്പിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC), ജാപ്പനീസ് റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെ "ടൂളുകളിൽ നിന്ന് നടപ്പാക്കലിലേക്ക്" (From Tools to Implementation) എന്ന പ്രമേയത്തിലാണ് രണ്ടുദിവസത്തെ വർക്ക്‌ഷോപ്പ് നടന്നത്.
​മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്കൻ (MENA) മേഖലകളിലെ ദേശീയ സൊസൈറ്റികളിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധരാണ് പരിപാടിയിൽ പങ്കെടുത്തത്. ദുരന്തസാധ്യത കുറയ്ക്കുന്നതിനും പ്രാദേശിക തലത്തിൽ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനും ശിൽപശാല ലക്ഷ്യമിടുന്നു.ഭൂകമ്പ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ആശയവിനിമയ പാക്കേജുകൾ പ്രാദേശികമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയാണ് ശിൽപശാല അവസാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img