11:31pm 09 August 2026
NEWS
കുട്ടികളിലെ അലർജി ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നത് മികച്ച ആരോഗ്യത്തിന് പ്രധാനം
08/08/2026  04:35 PM IST
nila
കുട്ടികളിലെ അലർജി ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നത് മികച്ച ആരോഗ്യത്തിന് പ്രധാനം

ദോഹ: കുട്ടികളിൽ കണ്ടുവരുന്ന അലർജികൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ (PHCC) അൽ മഷാഫ് ഹെൽത്ത് സെന്ററിലെ പെഡിയാട്രീഷ്യൻ ഡോ. സുഫിയാൻ ബനി അവാദ് വ്യക്തമാക്കി.
​തുമ്മൽ, മൂക്കടപ്പ്, രാത്രിയിലെ ചുമ, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയ നിസാര ലക്ഷണങ്ങളോടെയാണ് അലർജി ആരംഭിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ ഇത് സാധാരണ ജലദോഷമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ വീണ്ടും ഉണ്ടാകുകയോ അല്ലെങ്കിൽ നിർദ്ദിഷ്ട സീസണുകൾ, ഭക്ഷണം, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് വരികയോ ചെയ്യുമ്പോൾ വൈദ്യപരിശോധന അത്യാവശ്യമാണ്.അലർജിയുടെ കൃത്യമായ കാരണങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കാൻ സഹായിക്കുന്നു.
​കുട്ടികളുടെ ഉറക്കം, പഠന ഏകാഗ്രത, സ്കൂൾ ഹാജർ എന്നിവയെ ബാധിക്കാതിരിക്കാൻ തുടക്കത്തിലെ ചികിത്സ ഉറപ്പാക്കാം.
​ഭയം കൂടാതെ കുട്ടികൾക്ക് കായിക വിനോദങ്ങളിലും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ സാധിക്കും.
​ഖത്തറിലെ PHCC ഹെൽത്ത് സെന്ററുകൾ വഴി അലർജി പരിശോധനകൾക്കും തുടർചികിത്സകൾക്കുമായി പ്രത്യേക സംവിധാനങ്ങളും പരിചരണവും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img