
ദോഹ: കുട്ടികളിൽ കണ്ടുവരുന്ന അലർജികൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ (PHCC) അൽ മഷാഫ് ഹെൽത്ത് സെന്ററിലെ പെഡിയാട്രീഷ്യൻ ഡോ. സുഫിയാൻ ബനി അവാദ് വ്യക്തമാക്കി.
തുമ്മൽ, മൂക്കടപ്പ്, രാത്രിയിലെ ചുമ, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയ നിസാര ലക്ഷണങ്ങളോടെയാണ് അലർജി ആരംഭിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ ഇത് സാധാരണ ജലദോഷമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ വീണ്ടും ഉണ്ടാകുകയോ അല്ലെങ്കിൽ നിർദ്ദിഷ്ട സീസണുകൾ, ഭക്ഷണം, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് വരികയോ ചെയ്യുമ്പോൾ വൈദ്യപരിശോധന അത്യാവശ്യമാണ്.അലർജിയുടെ കൃത്യമായ കാരണങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കാൻ സഹായിക്കുന്നു.
കുട്ടികളുടെ ഉറക്കം, പഠന ഏകാഗ്രത, സ്കൂൾ ഹാജർ എന്നിവയെ ബാധിക്കാതിരിക്കാൻ തുടക്കത്തിലെ ചികിത്സ ഉറപ്പാക്കാം.
ഭയം കൂടാതെ കുട്ടികൾക്ക് കായിക വിനോദങ്ങളിലും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ സാധിക്കും.
ഖത്തറിലെ PHCC ഹെൽത്ത് സെന്ററുകൾ വഴി അലർജി പരിശോധനകൾക്കും തുടർചികിത്സകൾക്കുമായി പ്രത്യേക സംവിധാനങ്ങളും പരിചരണവും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











